സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST ALOYSIUS HSS EDATHUA (സംവാദം | സംഭാവനകൾ) ('''മാർ അത്താനിയോസ് മെത്രാപ്പോലീത്ത ,ഉന്നത പോലീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാർ അത്താനിയോസ് മെത്രാപ്പോലീത്ത ,ഉന്നത പോലീസ് ഉദ്യോഗസ്ഥനും ജസ്റ്റിസ് അന്നാ ചാണ്ടിയുടെ ഭർത്താവുമായ ശ്രീ. പി. സി ചാണ്ടി ,ലണ്ടനിൽ വൈഎംസിഎ യുടെ സെക്രട്ടറിയും മദ്രാസിൽ ദേശീയ വൈഎംസിഎ യുടെ സെക്രട്ടറിയും ആയിരുന്ന ശ്രീ. ഒ. വി അലക്സാണ്ടർ, സിനിമാ നിർമ്മാതാവും ഉദയാ സ്റ്റുഡിയോ ഉടമയുമായ ശ്രീ. എം. കുഞ്ചാക്കോ ,ബ്രിട്ടീഷ് ആർമിയിൽ വിശിഷ്ട സേവനത്തിനു ശേഷം ബോംബയിൽ ട്രാഫാൽഗനർ‍ കമ്പനിയുടെ ജനറൽ മാനേജരായി ഇരിക്കുന്ന ശ്രീ. പി.സി തോമസ് പനമ്പള്ളി ,സോവിയറ്റ് യൂണിയനിലെ യുക്രൈനിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ഡോക്ടർ ജെറ്റി റേ, ഐക്യരാഷ്ട്ര സംഘടനയുടെ UN കീഴിൽ UNESCOയുടെ ഗവേഷകനും മനിലായിൽ വച്ച് അപകടമരണമടഞ്ഞതുമായ ടി. ജോർജ് വർഗീസ് , പത്രപ്രവർത്തകനായ സിബി കാട്ടാമ്പള്ളി സാർ ,സാഹിത്യകാരൻമാരായ ശ്രീ. മലേഷ്യ രാമകൃഷ്ണൻ ,ശ്രീ. പി .കെ പരമേശ്വരൻ നായർ ,മഹാകവി ജേക്കബ് മനയിൽ എന്നിവർ ഈ സ്ഥലത്തെ ധന്യരാക്കിയ വ്യക്തികളാണ് . ഡോക്ടർ വർഗീസ് മാത്യു - റിട്ടയേർഡ് വൈസ് പ്രിൻസിപ്പൽ എടത്വ കോളേജ് , എസ് ബി കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ജേക്കബ് മാത്യു മുണ്ടകത്തിൽ , ഇപ്പോഴത്തെ സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ - ‍ഡോ. ജോച്ചൻ ജോസഫ് , പ്രശസ്ത ഒളിമ്പ്യൻ നീന്തൽ താരം ശ്രീ. സെബാസ്റ്റ്യൻ സേവ്യർ , സ്വദേശി പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിൽ ഒരാളായിരുന്ന ശ്രീ. വാലയിൽ മാമച്ചൻ എന്നിവർ ഈ സ്കൂളിന്റെ പുരോഗതിക്കായി സഹായിച്ച പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു .