ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രീപ്രൈമറിപ്രവർത്തനങ്ങൾഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും ശലഭോദ്യാനവുംലിറ്റിൽ സയന്റിസ്റ്റ്
എൽ പി വിഭാഗം

ആമുഖം

ഗവൺമെന്റ് സ്കൂൾ അവനവഞ്ചേരിയുടെ എച്ച് .എസ് ,യു പി വിഭാഗം കെട്ടിടത്തിൽ നിന്നും ഏകദേശം 25 മീറ്റർ അകലെയായി റോഡിൻറെ എതിർഭാഗത്തുനിന്നും അൽപ്പം ഉള്ളിലേക്കായി പ്രശാന്തസുന്ദരാമായ സ്ഥലത്തെ കെട്ടിടത്തിലാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് പുറമെ കിന്റർ ഗാർട്ടൻ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു . 365കുട്ടികൾ ഒന്ന് മുതൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിതാക്കളാകാനുമ്പോൾ കിന്റർ ഗാർട്ടനിലായി 90കുട്ടികൾ അധ്യയനം നടത്തുന്നു .പന്ത്രണ്ടു അധ്യാപകർ മാർഗദർശികളായി ഇവിടെ പ്രവർത്തിക്കുന്നു .എൽ കെ ജി ,യു കെ ജി വിഭാഗങ്ങളിലായി രണ്ടു അധ്യാപകരും രണ്ടു ആയ മാരും സേവനം അനുഷ്ഠിക്കുന്നു .സ്കൂൾ അങ്കണത്തിനരികിലുള്ള ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠന സഹായിയായി മാറുന്നു. അതുപോലെ തന്നെ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും കുളവും പ്രകൃതിയെ അറിഞ്ഞു പഠിക്കുന്നതിനു കുട്ടികൾക്ക് സഹായകമാകുന്നു .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത് .അടച്ചുറപ്പുള്ള ശിശു സൗഹർദപരമായ ക്ലാസ് മുറികളും ,ഇന്റർ ലോക്ക് ചെയ്ത സ്കൂൾ അങ്കണവും, ടൈൽ പാകിയ ക്ലാസ് ക്ലാസ് മുറികളും ഇവ വിളിച്ചോതുന്നു .വായന പ്രോത്സാഹിപ്പിക്കാനുതകുന്ന പുസ്തകങ്ങൾ നിറഞ്ഞ സ്കൂൾ ലൈബ്രറിയും ,കൂടാതെ ക്ലാസ് ലൈബ്രറികളും കുട്ടികളെ സർഗാത്മകതയുടെയുംഭാവനയുടെയും ചിറകിലെറ്റി പറത്തുന്നു .വിവര സാങ്കേതികതയുടെ വാതായനങ്ങൾ കുട്ടികൾക്കായി തുറന്നു കൊടുക്കാനുതകുന്ന സ്മാർട്ട് റൂമും, കമ്പ്യൂട്ടർ ലാബും അവിടെ സുഗമമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിനു ഉതകുന്ന കളിക്കളം പദ്ധതി സ്കൂളിൽ വിജയകരമായി നടന്നു വരുന്നു .ഫുട്ബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് തുടങ്ങിയവ പരിശീലിക്കുന്നതിനുള്ള കളിയുപകരണങ്ങളും കൂടാതെ നിരവധി സ്പോർട്സ് ഉപകരങ്ങളും യഥേഷ്ടം ഉപയോഗിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും .കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി റൈൻ വാട്ടർ ഹാർവെസ്റ്റിംഗ്‌ ആൻഡ് റീചാർജ് വെൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കിഇരിക്കുന്നു .അതുകൊണ്ടു തന്നെ വേനലിലും ജലക്ഷാമം പ്രവേശനം നേരിടുന്നില്ല .കുഴൽ കിണർ സംവിധാനവും ഇവിടെ ഉണ്ട് .കിൻഡർ ഗാർട്ടൻ വിഭാഗം കുട്ടികൾക്കായി അവിടുത്തെ അധ്യാപകർ രണ്ടു പ്രൊജക്ടർ വാങ്ങി നൽകിയതിനാൽ കിൻഡർ ഗാർട്ടൻ വിഭാഗവും ഹൈടെക് ആണ്.