ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കോഴിക്കോട് നഗരത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. മൂവായിരത്തിലധികം വിദ്യാർതഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ നൂറിലധികം അധ്യാപകർ ജോലി നോക്കുന്നുണ്ട്. കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ കടലോര ഗ്രാമമാണ് ബേപ്പൂർ. പണ്ട് വയ്പ്പുര, വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂർ അറിയപ്പെട്ടിരുന്നു. മലബാർ ആക്രമിച്ച് കീഴടക്കിയ ടിപ്പുസുൽത്താൻ ബേപ്പൂരിന്റെ പേര് “സുൽത്താൻ പട്ടണം” എന്നു മാറ്റി. ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെയുണ്ട്. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മദ്ധ്യപൂർവ്വ ദേശങ്ങളുമായി ബേപ്പൂർ തുറമുഖത്തിൽ നിന്ന് ചരക്കു ഗതാഗതം ഉണ്ടായിരുന്നു. ഉരുക്കൾ (തടി കൊണ്ടുളള കപ്പലുകൾ)‍ ഉണ്ടാക്കുന്നതിനും പ്രശസ്തമായിരുന്നു ബേപ്പൂർ. അറബി വ്യാ‍പാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോദസഞ്ചാര നൌകകളായി ഉപയോഗിക്കുന്നു.