ജി.യു.പി.എസ്.കോങ്ങാട്/കൂടുതൽ ചരിത്രം അറിയാം.
സ്ഥാപന വർഷം മുതൽ 1920 വരെ ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളുള്ള എലമെന്ററി വിദ്യാലയമായിരുന്നു.1920 ൽ ഇത് ഒരു ഹയർ എലമെന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു. അതോടുകൂടി 6,7,8 ക്ലാസ്സുകൾ ആരംഭിച്ചു. എട്ടാം തരത്തിൽ ഇ.എസ്.എൽ.സി. പൊതുപരീക്ഷ ഉണ്ടായിരുന്നു. താലൂക്ക് ബോർഡിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം. പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാവുകയും 1958ൽ കേരള സർക്കാർ ഏറ്റെടുക്കുകയും ചെയ്തു
1990 ൽശതാബ്ദിയും 2014-15 ൽ ശതോത്തര രജത ജൂബിലിയും (125 ാം പിറന്നാൾ ) വിപുലമായി ആഘോഷിക്കുകയുണ്ടായി. 100 ാംവാർഷികത്തിന് മഹാകവി ഒ.എൻ.വി കുറുപ്പും 125 ാം വാർഷികത്തിന് അന്നത്തെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും മുഖ്യാതിഥികളായിരുന്നു.
ഈ വിദ്യാലയത്തിൽ പഠിച്ച് സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രശസ്തരായ വ്യക്തികൾ നിരവധിയാണ് . കഥകളി ആചാര്യൻ കലാമണ്ഡലം വാസു പിഷാരടി, കഥകളി സംഗീതജ്ഞനായ കോട്ടയ്ക്കൽ മധു ,കോങ്ങാട് ജയൻ (ദർപ്പണ) ,പഞ്ചവാദ്യ കലാകാരന്മാരായ കോങ്ങാട് മധു ,പരേതനായ കോങ്ങാട് വിജയൻ, കോങ്ങാട് മോഹനൻ തുടങ്ങി നിരവധി കലാകാരന്മാർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ മുള്ളത്ത് കൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പ്രധാനദ്ധ്യാപകനായിരുന്നു.