സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/തിരികെ വിദ്യാലയത്തിലേക്ക് 21
ലോകമാകെ സ്തംഭിപ്പിച്ച കോവിഡ് - 19 എന്ന മഹാമാരിയാൽ ഒന്നരവർഷക്കാലത്തെ ഇടവേളയ്ക്കു ശേഷം 2021 നവമ്പർ 1 ന് വിദ്യാലയങ്ങൾ തുറക്കാം എന്ന സർക്കാർ ഉത്തരവിനെ തുടർന്ന് ഓഗസ്റ്റ് മാസത്തിൽ തന്നെ വിദ്യാലയം ശുദ്ധീകരിക്കാനും പരിസരം വൃത്തിയാക്കുവാനുമുള്ള നടപടികൾ ആരംഭിച്ചു. അദ്ധ്യാപകർ, രക്ഷകർത്താക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും തൃശൂർ വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ മുപ്പതോളം വരുന്ന സംഗീതാദ്ധ്യാപകർ ചേർന്നാരുക്കിയ പ്രവേശനോത്സവഗാനത്തിന്റെ പരിശീലനം ഇവിടെയായിരുന്നു. നടത്തിയിരുന്നത്. ആയതിനാൽ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.കെ.ഡേവീസ് മാസ്റ്റർ, വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ.മദനമോഹനൻ മാസ്റ്റർ എന്നിവരുടെ സാന്നിദ്ധ്യവും ഈ സമയത്ത് ഈ വിദ്യാലയത്തിലുണ്ടായിരുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളും പുറം ഭിത്തിയും പെയിന്റടിച്ചും ചിത്രങ്ങൾ വരച്ചും പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും കൂടി വരച്ചു അലംകൃതമാക്കി.