സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/ചരിത്രം

12:47, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4500145001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നൂറ്റാണ്ടിന്റെ പഴക്കവും, ആധികാരികതയുടെ തഴക്കവും, ഗുണമേന്മയുടെ തിളക്കവും അവകാശപ്പെടാൻ ഏറെയുള്ള വിദ്യാലയം . കുടവെച്ചൂർ മുത്തിയുടെ അനുഗ്രഹാശിസുകൾ അനുസൂതം വർഷിക്കുപ്പെടുന്ന ഈ കലാലയം, വിദ്യാഭ്യാസരംഗത്ത് തനതായ മികവ് കാലാകാലങ്ങളിൽവിളിച്ചറിയിക്കുന്നു.'റവ.ഫാ. ജേക്കബ് ചെമ്പുതറയിലാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.1895-ൽ പ്രൈമറി വിദ്യാലയമായിട്ടാണരംഭിച്ചത്.റവ.ഫാ.ജോസഫ് പഞ്ഞിക്കാരന്റെ പരിശ്രമഫലമായിട്ട് 1964-ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.തുടർന്ന് റവ.ഫാ.അലക്സാണ്ടർ ഇരവിമംഗലം,റവ.ഫാ.ജോസഫ് puthusseri,റവ.ഫാ.ജോസഫ് മാക്കോതക്കാട്ടൂം, റവ.ഫാ.ജേക്കബ് ഇളംകൂറ്റുചിറയും, റവ.ഫാ.ജോസഫ് കാവേലിപ്പാടനും, റവ.ഫാ.ആന്റണി പയ്യപ്പള്ളിയും, റവ.ഫാ.സിറിയക് ചാണിപ്പറമ്പിലും, റവ.ഫാ.മാത്യു കോയിപ്പറമ്പിലും, റവ.ഫാ.തോമസ് പുതിയവെളിയും, റവ.ഫാ.തോമസ് മറ്റവും, റവ.ഫാ.ജോര്ജ്ജ് മാണിക്കത്താനും സ്കൂൾ മാനേജർ പദവി അലങ്കരിച്ചിട്ടുണ്ട്.റവ.ഫാ.തോമസ് പുതിയവെളിയുടെ പരിശ്രമഫലമായി 2000- ആണ്ടിൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം