സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/രോഗബാധ പ്രതിരോധം
രോഗബാധ പ്രതിരോധം
കൊറോണയ്ക്കു മുന്നിൽ പേടിച്ചു നിൽക്കുകയും കരുതലോടെ ചെറുത്തു തോൽപ്പിക്കുകയുമാണ് ചെയ്യേണ്ടത്.ഇതിനു മുൻപും നമ്മെ പരാജയപ്പെടുത്താൻ മഹാമാരിയായ വസൂരിയും, നിപയും വന്നിട്ടുണ്ട്. പക്ഷേ നാം അവക്കു മുന്നിലെല്ലാം അടിപതറാതെ അവയെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് ഇല്ലായ്മ ചെയ്തു. അതുപോലെ നാം ഈ കൊറോണ എന്ന മഹാമാരിയെ ഇല്ലായ്മ ചെയ്യും. ടോയ് ലറ്റിൽ പോയിട്ടു വന്നാലും, പുറത്തു പോയിട്ടു വന്നാലും, എന്തിന് വീട്ടിലിരിക്കുമ്പോഴും ഇടയ്ക്കിടെ സോപ്പോ ആൽക്കഹോൾ അടിസ്ഥാനമായ സാനിറ്ററൈസറോ ഉപയോഗിച്ച് 20 സെക്കന്റ് എങ്കിലുംകൈകൾ വൃത്തിയായി കഴുകണം. പരമാവധി പുറത്തു പോകാതിരിയ്ക്കാൻ ശ്രമിയ്ക്കുക. അത്യാവശ്യത്തിനു മാത്രം പോകുക ,പോകുമ്പോൾ മാസ്കോ, തൂവാലയോ ധരിയ്ക്കാൻ ശ്രദ്ധിക്കുക. മറ്റുള്ളവരിൽ നിന്നും പരമാവധി 1 മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിയ്ക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയും, മൂക്കും മറച്ചുപ്പിടിക്കാൻ ശ്രദ്ധിക്കുക. സമ്പർക്കത്തിലൂടെ കൊറോണ നമുക്കു മുന്നിലും എത്തിയേക്കാം. ആയതിനാൽ വീട്ടൽത്തന്നെ സുരക്ഷിതരായിരിയ്ക്കുക. ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരlയക്കുക . വിദേശത്തു നിന്ന് വന്നവരോടും, 60 വയസ്സിനു മുകളിലുള്ളവരോടും ഈ രോഗത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. കൊറോണയെ നേരിടാൻ മന:ശക്തി അത്യാവശ്യമാണ്. നിങ്ങളുടെ മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടുക .കൊറോണയെ അതിജീവിക്കാൻ നമുക്ക് കഴിയും. ഭയമല്ല കരുതലാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 14/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം