ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേർത്തല

ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നിലനിൽക്കുന്നത് ചേർത്തലയുടെ ഹൃദയഭാഗത്ത് ആണ് ചരിത്രപരവും ഐതിഹ്യപരവുമായി ഒരുപാട് ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണാണ് ചേർത്തലയുടെത് കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-47 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്‌.

പേരിനു പിന്നിൽ

ഐതിഹ്യം

ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി. അവർ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീർച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ്‌ ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്

ചരിത്രം

കടലിനും കായലിനും മദ്ധ്യേ ഏതാണ്ട്‌ 12-15 കിലോമീറ്റർ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കൽ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക്‌ ചേർത്തു. ഇങ്ങനെ ചേർത്ത തലയാണത്രേ ചേർത്തല.[അവലംബം ആവശ്യമാണ്] ഈയിടെ ഇവിടെ തൈക്കൽ എന്ന സ്ഥലത്തുനിന്ന് (കടലിൽ നിന്ന് 4 കിലോമീറ്ററോളം കിഴക്ക്, ഇന്ന് കരയായ ഭാഗത്ത്) കിട്ടിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ചില വിചിത്രമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. പാശ്ച്യാത്യരുടേതിൽ നിന്ന് ഏഴു നൂറ്റാണ്ടെങ്കിലും പഴയതും (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) (കാർബൺ ഡേറ്റിങ്ങ്‌ പ്രകാരം) എന്നാൽ സാങ്കേതിക മേന്മ നിറഞ്ഞതുമായ ഒരു കപ്പൽപ്പണിയാണ്‌ ഇതിൽ കണ്ടത്‌[3]. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടും ചേർത്തലയെ കുറിച്ച് പരാമർശമുണ്ടായിരുന്നു. മുല്ലപ്പെരിയാർ കരാർ ഒപ്പിടുന്ന സമയത്ത് തിരുവിതാംകൂറിന്റെ ഉപാധികളിൽ ഒന്ന് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലം തിരുവിതാംകൂറിന് വിട്ടുകൊടുക്കുക എന്നതായിരുന്നു. എന്നാൽ ചേർത്തലയിലെ പാട്ടം നിലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു

ആരാധനാലയങ്ങൾ

.വെള്ളിമുറ്റം ശ്രീ ധർമ്മശാസ്താക്ഷേത്രം

ഈ വരദേവൻ പാഴൂർ മനയുടെ പരദേവനായിരുന്നു. ഇവിടുത്തെ വടക്കില്ലം ഇല്ലക്കാർ ജന്മസ്ഥാനീയതകൊണ്ട് ദർശനം നടത്താൻ കഴിയാത്ത ശബരിമല ശ്രീ ധർമ്മശാസ്താവിന് പകരം ആരാധിച്ചുവരുന്നത് നെയാണ്. ശബരിമല ക്ഷേത്രത്തോളം തന്നെ പഴക്കം വെള്ളിമുറ്റത്തിനും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചേന്നം പള്ളിപ്പുറം കരയിലെ കരനാഥന്മാരായിരുന്ന പൊക്കണാരിൽ കുടുംബക്കാർ പാഴൂർ മനയിൽ നിന്നും ക്ഷേത്രസംരക്ഷണഭാരം ഏറ്റെടുത്തിരുന്നു. മഹിഷിയെ നിഗ്രഹിയ്ക്കുകയും വാവരെ യുദ്ധത്തിൽ തോൽപ്പിക്കുകയും ചെയ്ത ധർമ്മശാസ്താവ്ശസ്ത്രാസ്ത്ര വിദ്യകളിൽ അഗ്രഗണ്യനായിരുന്നു എന്നാണല്ലോ പുരാണം.കരയിലെ കളരി നാഥന്മാരായിരുന്ന പൊക്കണാരിൽ കുടുംബക്കാരുടെ ആയോധനാപരിശീലനക്കളരി തൊട്ടടുത്തുതന്നെ നാമാവശേഷമായ നിലയിലെങ്കിലും ഇന്നും നിലനിൽക്കുന്നതിൽനിന്ന് നാടിന്റെ രക്ഷയ്ക്ക് കുടിയിരുത്തി ആരാധിച്ചുവന്ന ദേശദേവതയായിരുന്നു ഈ ധർമ്മശാസ്താവെന്ന് അനുമാനിയ്ക്കാം.ക്ഷത്രത്തോട് ചേർന്ന് മഠത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു ഇവിടുത്തെ ഭഗവതി ചോറ്റാനിക്കര ദേവി യാണെന്നു പറയുന്നു ഒരിക്കൽ പോക്കനാരിൽ കുടുംബക്കാർ അതി ശക്തനും മദ്രാവാദിയുമായ ഒരു ബ്രഹ്‍മാണനെ പൂജക്ക് കൊണ്ട് വന്നു അദ്ദേഹത്തിൻറെ ഉപാസന മൂർത്തിയായ ദേവി വിഗ്രഹവും കൂടെ കൊണ്ടുപോന്നു ഈ നാട്ടിൽ തന്നെ സ്ഥിര തമാസമാകുകയും നായർ തറവാടായ ഇടമുറ്റം തറവാട്ടിലെ കാക്കപറമ്പിൽ വീട്ടിലെ ഒരു സ്ത്രീയെ സമന്ദം കഴിച്ചു ദേവി വിഗ്രഹം മoത്തിൽ സ്ഥാപിച്ചു.

ദേവീക്ഷേത്രം ഇവിടുത്നവരാത്രി ഉൽസവം വളരെ പ്രസിദ്ധമാണ്. അനവധി ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യൻ - മുസ്ലിം പള്ളികളും ഇവിടെ ഉണ്ട്. ചേർത്തല കാർത്ത്യായനി ക്ഷേത്രം, വേളോർവട്ടം ശ്രീ മഹാദേവക്ഷേത്രം, മരുത്തോർവട്ടം ശ്രീധന്വന്തരിക്ഷേത്രം, മരുത്തോർവട്ടം ദേവി, ഇലഞ്ഞാംകുളങ്ങര ക്ഷേത്രം, കണിച്ചുകുളങ്ങര ദേവീക്ഷേത്രം, വാരനാട് ദേവീക്ഷേത്രം, കടമ്പനാട് ദേവീക്ഷേത്രം, കണ്ടമംഗംലം ദേവീക്ഷേത്രം, തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം, മാരാരിക്കുളം ശിവ ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ പ്രശസ്തമാണ്. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ക്ഷേത്രം ഇവിടെ ആണ് ഉള്ളത്. നരസിംഹ മൂർത്തി പ്രതിഷ്ഠയുള്ള തുറവൂർ മഹാക്ഷേത്രം ഏറെ പ്രശസ്തമാണ്. ഇവിടത്തെ ദാരുശില്പങ്ങൾ അപൂർവ്വസുന്ദരമായ കാഴ്ചയാണ്. ശ്രീധരമേനോന്റെ കേരള സാംസ്കാരിക ചരിത്രത്തിൽ ഈ ശില്പങ്ങളെ കുറിച്ചു പരാമർശമുണ്ട്.

മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിലെ കർക്കിടക വാവ് വളരെ പ്രശസ്തമാണ്. ഇവിടുത്തെ മുക്കിടി നേദ്യം ഉദരരോഗത്തിനു വളരെ നല്ലതാണ് എന്നു വിശ്വസിക്കപ്പെടുന്നു. ഇതു നടത്തുവാനായി വളരെ ദൂരെ നിന്നു പോലും വിശ്വാസികൾ എത്തിചേരുന്നു. മേടമാസത്തിലെ ചോതി മുതൽ തിരുവോണം വരെ ആണ് ഇവിടുത്തെ ഉൽസവം. ദേവി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും, നവരാത്രിയും മറ്റും ഇതുപോലെ പ്രസിദ്ധമാണ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ആർട്സ് & സയൻസ് കോളേജ്

  • ശ്രീ നാരായണ കോളേജ്, ചേർത്തല
  • സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല Archived 2010-01-09 at the Wayback Machine.
  • എൻ.എസ്.എസ്‍. കോളേജ്, ചേർത്തല
  • KVM കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ചേർത്തല

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല
  • പോളിടെൿനിക് കോളേജ്, ചേർത്തല
  • കെ.വി.എം. കോളേജ് ഓഫ് എൻജിനീയറിംഗ് & ഐ.റ്റി., ചേർത്തല
  • നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ്, ചേർത്തല
  • കെ.ആർ ഗൗരിഅമ്മ കോളേജ് ഓഫ് എഞ്ചിനിയറിംഗ് വളമംഗലം, ചേർത്തല

ആശുപത്രികൾ

  • താലൂക്ക് ഹോസ്പിറ്റൽ, ചേർത്തല
  • കെ.വി.എം. ഹോസ്പിറ്റൽ, ചേർത്തല
  • സേക്രഡ് ഹാർട്ട് ഗ്രീൻഗാർഡൻസ് ഹോസ്പിറ്റൽ (മതിലകം ഹോസ്പിറ്റൽ), ചേർത്തല
  • ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ( എക്സ്-റേ ഹോസ്പിറ്റൽ),ചേർത്തല
  • കിൻഡർ ഹോസ്പിറ്റൽ ഫോർ ചൈൽഡ് ആൻഡ് വിമൺ, ചേർത്തല

പ്രമുഖ വ്യക്തികൾ