സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/സ്പോർട്സ് ക്ലബ്ബ്
കായികക്ഷമതയുള്ള ഒരു യുവതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നു. സ്കൂൾ സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ,അത്‌ലറ്റിക്സ്,ഷട്ടിൽ ബാഡ്മിൻറൺ മുതലായ ഗെയിമുകളിൽ പരിശീലനം നൽകുന്നു. ഉപജില്ലാ ജില്ലാ തലങ്ങളിൽ നടക്കുന്ന കായിക മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സബ്ജില്ലാ ജില്ലാ ബാസ്കറ്റ്ബോൾ മത്സരങ്ങളിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു. ബാസ്ക്കറ്റ് ബോളിൽ പുരുഷ വനിതാ ടീമുകൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ കഴിഞ്ഞവർഷവും ഈ വർഷവും ചാമ്പ്യന്മാരായി