എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ്-19
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു വൈറസാണ് കോറോണ . ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം,മെർസ്,കോവിഡ് എന്നിവ വരെ ഉണ്ടാകാൻ ഇടയാക്കുന്ന വൈറസാണ് ഇത്. ഇതിൽ കോവിഡ് 19 ന് കാരണമായ കൊറോണ വൈറസുകൾ മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും1987 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. മൃഗങ്ങൾക്കിടയിൽ ഈ വൈറസിനെ കണ്ടെത്തിയിരുന്നു. സൂന്നോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം.ദുർബലരായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. അതുവഴി ഇവരിൽ ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങൾ പിടിപെടും. അത് മരണത്തിനുവരെ കാരണമാകും. കൊറോണവൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഈ14 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്നു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ട്. വായും മൂക്കും മറക്കാതെ ചുമക്കുമ്പോൾ ഇവ വായുവിലേക്ക് പടരുകയും അടുത്തു നിൽക്കുന്നവരിലേക്ക് വൈറസ് പടരുകയും ചെയ്യും. വൈറസ് സാന്നിദ്ധ്യമുള്ളവർ സ്പർശിക്കുമ്പോഴോ ഹസ്തദാനം ചെയ്യുമ്പോഴോ രോഗം മറ്റുള്ളവരിലേക്ക് പടരാം. അറുപത് വയസ്സിനു മുകളിലുള്ളവരിൽ ശ്വാസകോശവുമായി ബന്ധപ്പെട്ട് ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർ,ഹൃദയസംബന്ധമായ അസുഖമുള്ളവർ ഒക്കെ കോവിഡ്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്ത് മുതിർന്നവരും കുട്ടികളും വീടിനുള്ളിൽതന്നെ കഴിഞ്ഞുകൂടുക. വീട്ടിൽ സന്ദർശകരെ അനുവദിക്കാതിരിക്കുക. കാണുന്നവരെ ഒരു മീറ്റർ അകലം പാലിച്ച് കാണുക . പുറത്തു പോയി വരുമ്പോൾ സോപ്പുപയോഗിച്ച് കൈ ൨൦ സെക്കന്റ് നേരം കഴുകുക. മാസ്കുപയോഗിക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണം കഴിക്കുക. കോവിഡ് ൧൯ ന് മരുന്ന് കണ്ടുപിടിക്കാത്തതിനാൽ അസുഖം വരാതിരിക്കാനുള്ള മുൻകരുതലെടുക്കുക. കേന്ദ്ര, കേരള സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നമുക്ക് സമാധാനമായി അനുസരിക്കാം. കോവിഡ് ൧൯ നെ പുർണ്ണമായും തുരത്താം. STAY HOME, STAY SAFE,BREAK THE CHAIN
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 13/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം