ഗോളാഭം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ദീര്‍ഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ്‌ ഗോളാഭം അഥവാ സ്‌ഫെറോയ്‌ഡ്(Spheroid).

അളവുകള്‍

സ്‌ഫെറോയ്‌ഡിനെ വിശദീകരിക്കുന്നതിന്‌ അതിന്റെ സെമീ മേജര്‍ ആക്സിസ് a, സെമീ മൈനര്‍ ആക്സിസ് b എന്നിവയോ സെമീ മേജര്‍ ആക്സിസ് a, പരപ്പ് f എന്നീ അളവുകളോ ആണ്‌ ഉപയോഗിക്കുന്നത്. f-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. f പൂജ്യമാണെങ്കില്‍ രണ്ട് ആക്സിസുകളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും. പരപ്പ് f പോലെത്തന്നെ സ്‌ഫെറോയ്‌ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ്‌ എസ്സെണ്ട്രിസിറ്റി (eccentricity)

ഭൂമി

ഭൂമിയുടെ ആകൃതി ഒരു സ്‌ഫെറോയ്‌ഡിനോടാണ്‌ ഏറ്റവും സാദൃശ്യം പുലര്‍ത്തുന്നത്. അതിന്റെ പരപ്പ്,f=0.003353 ആണ്‌. f വളരെച്ചെറിയ ഒരു സംഖ്യയായതിനാല്‍ അതിന്റെ വ്യുല്‍ക്രമമാണ്‌ \frac{1}{f} പൊതുവേ ഇത്തരം മേഖലകളില്‍ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേള്‍ഡ് ജിയോഡെറ്റിക് സിസ്റ്റം 1984 (WGS 84) രീതിയില്‍ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്‌ഫെറോയ്‌ഡ് ആയാണ്‌ കണക്കാക്കുന്നത്[1].

a = 6378137.0  മീറ്റര്‍
b = 6356752.31423   മീറ്റര്‍
\frac{1}{f}=298.257223563 

അവലംബം

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; esri എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://schoolwiki.in/index.php?title=ഗോളാഭം&oldid=1268" എന്ന താളിൽനിന്ന് ശേഖരിച്ചത്