ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/അതിജീവനത്തിലേക്കു....

10:30, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/അതിജീവനത്തിലേക്കു.... എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/അതിജീവനത്തിലേക്കു.... എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിലേക്കുള്ള പ്രയാണം


 തൊട്ടു നീ കാലത്തിൻ നെറുകയിൽ
 കവർന്നു നൂറായിരം ജീവനുകൾ,
അതിജീവിക്കാനാകുമോ എന്നറിയില്ല
ഏതോ ഭീതി കാർന്നു തിന്നുന്ന പോലെ,
മരണത്തിൻ കാതര ഗന്ധം
അടുത്തെത്തുന്ന പോലെ,
 ഒരു ചെറു ജീവിക്കും മുന്നിൽ വിറച്ചു നിൽക്കുന്നു
 ഈ വികസിത വികസ്വര രാജ്യങ്ങൾ,
 കരുതലിൻ കരങ്ങൾ തീർക്കുന്നു സുരക്ഷാ വലയങ്ങൾ,
 താങ്ങായി കൂടെയുണ്ടേവരും,
 മറഞ്ഞു മാഞ്ഞുപോയി ഈ ഭൂഗോള വർണ്ണങ്ങളൊക്കെയും,
എന്നിനി ദൃശ്യമാകുമീ ജനലിനപ്പുറമുള്ള ലോകം,
 ഒതുങ്ങി നാം നാലുചുമരുകൾക്കുള്ളിൽ,
 കടന്നുപോയീനല്ല പുണ്യദിനങ്ങളൊക്കെയും,
 കോർത്തു കൈകൾ മനസ്സുകൊണ്ട്,
അറിഞ്ഞു നാം, ഈ ലോക വ്യഥയും
 പൊരുതുന്നു നാമേവരും,
പറയാം നമുക്ക് അതിജീവനത്തിൻ കഥ,
 നന്ദിയോതുന്നു നാമേവരും, മരണ ഭയമില്ലാത്ത,
ദൈവത്വമേറുന്ന ആതുര സേവകർ നീതി തൻ പാലകർ,
 തുഴയുന്നു പ്രാർത്ഥനാ നയനങ്ങൾ,
 ആശ്വാസത്തിൻ കടവുകൾ തേടി,
 നല്ലൊരു നാളെയുടെ പ്രതീക്ഷയിൽ
കാത്തിരിക്കയാണ് ലോകമെല്ലാം
 വിടരുവാൻ വെമ്പുന്ന നാളെയുടെ പ്രതീക്ഷയിൽ
കാത്തിരിക്കയാണ് ലോകമെല്ലാം.....

അഫ്നാ നാസർ ബി
പ്ലസ് വൺ ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത