ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ

23:10, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെട‍ുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2016 – 2017

ദ്വിദിന ശില്പശാല

കോഴിക്കോട് നടക്കാവിൽ നടന്ന ശില്പശാലയ‍ുടെ അന‍ുഭവത്തിന്റെ വെളിച്ചത്തിൽ കേരളത്തിലെ ഹൈടെക് അക്കാദമീയ രീതി ശാസ്ത്രം ര‍ൂപപ്പെട‍ുത്ത‍ുന്നതിനായി 2016 ഓഗസ്റ്റ് മാസം 22,23 തീയതികളിൽ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയിൽ കേരളത്തിലെ പ്രമ‍ുഖ അക്കാദമീയ വിദഗ്ദ്ധർ നേത‍ൃത്വം നൽകി. ഈ ശില്പശാലയിൽ ആലപ്പ‍ുഴ നിയമസഭാ നിയോജക മണ്ഡലത്തിലെ ഹൈസ്‍ക്ക‍ൂൾ ഹയർ സെക്കന്ററി വിഭാഗത്തിലെ അധ്യാപകർ പങ്കെട‍ുത്ത‍ു. ബഹ‍ുമാനപ്പെട്ട കേരളത്തിന്റെ ധനകാര്യവക‍ുപ്പ‍ുമന്ത്രിയ‍ും ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ുമായ ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബഹ‍ുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത‍ു.കലവ‍ൂർ സ്‍ക്ക‍ൂൾ പൊൻകിരണം എന്ന പേരിൽ തയ്യാറാക്കിയ അക്കാദമീയ മാസ്റ്റർ പ്ലാൻ ഈ വേദിയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ട‍ു. കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ മ‍ുന്നോട്ട് വെച്ച് അക്കാദമീയ മാസ്റ്റർ പ്ലാൻ കേരളത്തിലെ മ‍ുഴ‍ുവൻ വിദ്യാലയങ്ങളില‍ും നടപ്പിലാക്കപ്പെട്ട‍ു.

 
പൊൻകിരണം എന്ന പേരിൽ കലവ‍ൂർ സ്‍ക്ക‍ൂൾ തയ്യാറാക്കിയ കേരളത്തിലെ ആദ്യ അക്കാദമീയ മാസ്റ്റർ പ്ലാൻ ബഹ‍ു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്യ‍ുന്ന‍ു. സാന്നിധ്യം ബഹ‍ു. ധനകാര്യ വക‍ുപ്പ‍ുമന്ത്രിയ‍ും ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ുമായ ഡോ.റ്റി.എം.തോമസ് ഐസക്