എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ സന്തോഷത്തിന്റെ കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ സന്തോഷത്തിന്റെ കണ്ണുനീർ എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ സന്തോഷത്തിന്റെ കണ്ണുനീർ എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സന്തോഷത്തിന്റെ കണ്ണുനീർ

കർഷകരായ ബാലന്റെയും വിമലയുടെയും മക്കളായിരുന്നു അനുവും വിനുവും. എന്നാൽ വിമലയുടെ വിഷമം അതായിരുന്നു.അവളുടെ മൂത്ത മകൻ വിനുവിന് തീരെ ശുചിത്വം ഉണ്ടായിരുന്നില്ല.പാടത്തു പോയി പന്തുക്കളിച്ചു വന്ന് കഴുകാത്ത കൈകൾ കൊണ്ട് അവൻ പലഹാരം തിന്നാറാണ്‌ പതിവ്‌.അതുകണ്ട് അമ്മ വിമല അവനോടു പറഞ്ഞു:"സോപ്പ്‌ ഉപയോഗിച്ച് ഇരുപത് സെക്കന്റ് ഇരുകൈകളും നന്നായി കഴുകിയ ശേഷമേ ഭക്ഷണം കഴിക്കാവൂ...അല്ലെങ്കിൽ നീ ഇപ്പോൾ കേൾക്കുന്നില്ലേ'കോവിഡ്-19 (കൊറോണ വൈറസ്)'ആ രോഗം വന്നുപെടും മോനേ....". അപ്പോൾ വിനു സോപ്പ്‌ ഉപയോഗിച്ച് കൈകൾ കഴുകി.ചിലപ്പോഴൊന്നും അവൻ അത് ചെവിക്കൊള്ളാറുപോലുമില്ല. പിറ്റേന്ന് രാവിലെ അവന്റെ അമ്മ പത്രം വായിക്കുമ്പോൾ ആദ്യ പേജിൽതന്നെ ആ ദുഃഖവാർത്ത കണ്ടു. കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യ മരണം...ആ വാർത്ത അവളെ വല്ലാതെ അലട്ടി. ആ വാർത്ത അവളെ മാത്രമല്ല,കേരളത്തിലെ എല്ലാ ജനങ്ങളെയും വല്ലാതെ അലട്ടി.അവൾ അത് തന്റെ മക്കൾക്ക് വായിക്കാൻ കൊടുത്തു.കുറച്ച് സമയം അത് വായിച്ച് കഴിഞ്ഞ് വിനു പറഞ്ഞു:"ഞാൻ കാരണം എന്റെ കൂടപ്പിറപ്പുകളുടെ മരണം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മുക്കെല്ലാവർക്കും ശുചിത്വം ഉള്ളവരാവാം".ഇത് കേട്ട അവരുടെ അമ്മക്ക് വളരെ അധികം സന്തോഷമായി.വിമലയുടെ കണ്ണുനീർ കവിളിലൂടെ താഴേക്ക് വീഴാൻ തുടങ്ങി.അത് ഒരു സന്തോഷത്തിന്റെ കണ്ണുനീർ ആയിരുന്നു.


ഐഷ നിഹ
6 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ