അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13057 (സംവാദം | സംഭാവനകൾ) ('അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ '''സോഷ്യൽ സയൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് 2021-22 അധ്യയനവർഷത്തിൽ വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ നടത്തി. ജൂൺ ആദ്യവാരം ക്ലബ്ബിന്റെ ഉദ്ഘാടനം കണ്ണൂർ സൗത്ത് സബ് ജില്ല BPC ശ്രീ രാജേഷ് മാണിക്കോത്ത് അവർകൾ നിർവഹിച്ചു. തുടർന്ന് പരിസ്ഥിതി ദിനം, ലോക ജനസംഖ്യാദിനം, ടോക്കിയോ ഒളിമ്പിക്സ്, ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അദ്ധ്യാപക ദിനം, കേരളപ്പിറവി ദിനം, ലോക മനുഷ്യാവകാശ ദിനം എന്നീ ദിനാചരണങ്ങളോട് അനുബന്ധിച്ച് പ്രസംഗ മത്സരങ്ങൾ, പ്രൊജക്റ്റ് നിർമാണം, പോസ്റ്റർ രചന, വേഷപ്പകർച്ച മത്സരം, ദൃശ്യാവിഷ്കാരം, ഡിജിറ്റൽ മാഗസിൻ, പത്രവാർത്ത വായന, പ്രഭാഷണം തുടങ്ങിയ ആകർഷകവും വ്യത്യസ്തവുമായ പരിപാടികൾ നടത്തിയിട്ടുണ്ട്.