GMLPS KODUVALLY

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47440 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
GMLPS KODUVALLY
വിലാസം
കൊടുവള്ളി

കൊടുവള്ളി പി.ഒ,
കോഴിക്കോട്
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 - 1926
വിവരങ്ങൾ
ഫോൺ9846387113
ഇമെയിൽgmlpskoduvally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫൈസൽ.കെ
അവസാനം തിരുത്തിയത്
12-01-202247440


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റൽ സൗകര്യങ്ങളുള്ള ഒരു ഗവൺമെൻറ് വിദ്യാലയമാണ് കൊടുവള്ളി ജി എം എൽ പി സ്കൂൾ.

ചരിത്രം

     കോഴിക്കോട് ജില്ലയിൽ  കൊടുവള്ളി വില്ലേജിൽ പഴയകാലത്ത് വ്യാഴാഴ്ച ചന്തയുടെ പേരിലും വർത്തമാന കാലത് സുവർണ്ണ നകരിയായും  പ്രസിദ്ധമായ കൊടുവള്ളി പട്ടണ ഹൃദയഭാഗത്തിൽ 1926 ൽ 8 കുട്ടികൾ പഠിക്കുന്ന ഒരു വനിതാ പള്ളിക്കൂടമായാണ് വിദ്യാലയത്തിന്റെ തുടക്കം .

പഴയ കാലത്ത് ഏകദേശം 3 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങൾക്ക് വിദ്യയുടെ വെളിച്ചം നൽകിയും സമൂഹ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായും പ്രവർത്തിച്ച പ്രൗഢമായ ഭൂതകാല ചരിത്രമാണ് ഈ വിദ്യാലയ ചരിത്രം . പങ്കാളിത്ത മികവുകളുടെ ഒരു മാതൃക സ്ഥാപനമാണ് ഇന്ന് കൊടുവള്ളി ഉപജില്ലയുടെ ആസ്ഥാന വിദ്യാലയം കൂടിയായ ജി എം ൽ പി സ്കൂൾ കൊടുവള്ളി. നാട്ടുകാരുടെ പ്രയത്ന ഫലമായി 2005 ൽ രണ്ടേമുക്കാൽ സ്ഥലം ഉടമ സർക്കാരിന് വിട്ടുനൽകിയ ശേഷം പൊതു സമൂഹത്തിന്റെ സാമ്പത്തികവും സർഗ്ഗാത്മകവുമായ ഇടപെടലിലും പങ്കാളിത്തത്തിലും സംസ്ഥാനത്ത് അറിയപ്പെടുന്ന ഒരു വിദ്യാലയമായിമാറി . വേറിട്ട ചിന്തകളും കൂട്ടായ പ്രയത്നവും വിജയത്തിലേക്കുള്ള വഴിതുറന്നു . നന്മയുടെയും മികവുകളുടെയും കേന്ദ്രമായി അത് മാറി. ആധുനിക ഡിജിറ്റൽ സൗകര്യങ്ങളും ജൈവവൈവിധ്യ ഉദ്യാനവും ബഹുനില ശുചിമുറികളും ചുമരുകൾ ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയ ശിശു സൗഹൃദ അന്തരീക്ഷവും സ്ഥാപനത്തിന്റെ നേട്ടമാണ് . പൊതു വിദ്യാലയങ്ങൾ നേരിടുന്ന വെല്ലുവിളികളെ മികച്ച പ്രവർത്തനങ്ങളിലൂടെ അതിജീവിച്ചു മാതൃകയായ ഒരു വിദ്യാലയമാണിത് . ഒരു ക്ലീൻ ഗ്രീൻ ഡിജിറ്റൽ ആർട് ക്യാംപസായി ഇന്ന് വിദ്യാലയം അറിയപ്പെടുന്നു. പ്രൗഢമായാ ഭൂതകാല ചരിത്രത്തിൽ ഊർജ്ജം ഉൾക്കൊണ്ട്‌ ആധുനിക സാങ്കേതിക സൗകര്യങ്ങളും പുതിയ സമീപനങ്ങളും ഉൾചേർത്ത തനതു സമീപനം ഭാവിയിൽ കൂടുതൽ മാതൃകകൾ തീർക്കാൻ വിദ്യാലയത്തിന് സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഈ സ്ഥാപനത്തിനുള്ളത് .

ഭൗതികസൗകര്യങ്ങൾ

ഇരുപത്തിരണ്ട് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി സ്കൂളിന് 10 ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഡിജിറ്റലൈസ്ട് കാമ്പസാണ്.മൂന്ന്‌ ക്ലാസ്മുറികളിൽ interactive short throw projector കളും ഒരു ക്ലാസിൽ ceiling mount projector ഉം ആറു ക്ലാസ് മുറികളിൽ L E D ടി വി കളും സ്ഥാപിച്ചിരിക്കുന്നു. ലൈറ്റ്നിംഗ് സ്പോർട്സ് ക്ലബ് സ്പോൺസർ ചെയ്ത മനോഹരമായ ഒരു മൾട്ടിമീഡിയ ഹാളും ഇവിടെ ഉണ്ട്.

[[

]]

vegetable harvest by agriculture officer

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിജ്ഞാനകൗതുകം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

എം.പി. മൂസ്സ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്രീ കെ.കെ.മുഹമ്മദ്

വഴികാട്ടി

"https://schoolwiki.in/index.php?title=GMLPS_KODUVALLY&oldid=1260946" എന്ന താളിൽനിന്ന് ശേഖരിച്ചത്