എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാക്സ് ക്ലബ്ബ്

പഠന സാമഗ്രികളുടെ നിർമ്മാണം, പ്രദർശനം, ഗണിത ക്വിസ്, പസിൽസ്, സെമിനാർ, ദിനാചരണങ്ങൾ, ഗണിത ഉത്സവത്തിൽ ക്ലാസ് തല നിർമ്മാണ പ്രവർത്തനങ്ങൾ രക്ഷകർത്താക്കളെ പങ്കെടുപ്പിച്ച് നടത്തി.

സയൻസ് ക്ലബ്ബ്

ദിനാചരണവുമയി ബന്ധിപ്പിച്ച് പോസ്റ്റർ നിർമ്മാണം, ബോധവൽക്കരണ ക്ലാസ് , സെമിനാർ, ശാസ്ത്ര ക്വിസ്, വൃക്ഷത്തൈ നടൽ, ശാസ്ത്രോത്സവം ആയി ബന്ധപ്പെട്ട നിർമ്മാണം ,പ്രവർത്തനം, പരീക്ഷണം. ജൈവവൈവിധ്യ ഉദ്യാനം പരിപാലിക്കൽ.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹലോ ഇംഗ്ലീഷ് മികച്ചരീതിയിൽ നടത്തിവരുന്നു.ദിനാചരണ പോസ്റ്ററുകൾ, ഇംഗ്ലീഷ് ക്വിസ് ,പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

സ്പോർട്സ് ക്ലബ്

സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിരവധി താരങ്ങളെ വാർത്തെടുക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. സബ് ജില്ല , ജില്ലാതലത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ ഞങ്ങളുടെ കുട്ടികൾക്കായി. അതിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളായ നിതിൻ , പാർവതിഉണ്ണികൃഷ്ണൻ എന്നിവർക്ക് ജി വി രാജ സ്പോർട്സ് അക്കാദമി അഡ്മിഷൻ ലഭിച്ചു.

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ്ബിന് നൽകിയിരിക്കുന്ന പേരാണ് കാരുണ്യ യോജന. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിർധനരായ കുട്ടികൾക്ക് ചികിത്സാ സഹായം ചെയ്തു വരുന്നു.

സംസ്കൃതം ക്ലബ്

സംസ്കൃതം ക്ലബ്ബിൻ്റെ പേരാണ് നവവാണി .ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് സംസ്കൃതം ആയാസരഹിതമാക്കുവാൻ ക്ലബ്ബിലെ പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചു .നിരവധി കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി.

ഉറുദു ക്ലബ്

ഉറുദു ക്ലബ്ബിൻ്റെ പേരാണ് ഗുൽഷൻ .പേര് അന്വർത്ഥമാക്കുന്നതുപോലെതന്നെ സ്കൂളിലെ പൂന്തോട്ട പരിപാലനവും പരിസര ശുചീകരണവും ക്ലബ്ബിൻറെ ചുമതലയാണ്.

അറബി ക്ലബ്

ക്ലബ്ബിൻറെ പേരാണ് അൽ ബുസ്താൻ. ഐസിടി സാധ്യത മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്തി കുട്ടികളുടെ പഠനം എളുപ്പമാക്കുകയും ഭാഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ട സഹായവും ചെയ്തുവരുന്നു.

മലയാളം ക്ലബ്

മലയാളം ഭാഷാ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വായന കാർഡുകൾ,ദിവസേന പത്രം വായിപ്പിക്കൽ, എഴുത്ത് മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും ചെയ്തുവരുന്നു . വായനാദിനത്തോടനുബന്ധിച്ച് വിവിധ തരം പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം ഒഴിവുസമയങ്ങളിൽ പരിപാലിച്ചു വരുന്നു .