സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

റിട്ട. ജഡ്ജി പനംപുന്നയിൽ പി. ജെ. വർഗീസ് അവർകൾ വാഴൂർ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസാർത്ഥം  ഒരു സ്കൂൾ സ്ഥാപിക്കണമെന്നു തീരുമാനിക്കുകയും തനിക്ക് വാഴൂർ പതിനെട്ടാം മൈലിൽ ഉണ്ടായിരുന്ന എസ്റ്റേറ്റിന്റെ തെക്കുവശത്ത് രണ്ടേക്കർ സ്ഥലത്തു കൊല്ലവർഷം 1099 - ൽ അതായത്, ക്രിസ്താബ്ദം 1924 - ൽ സ്വന്തം ചിലവിൽ പണിത കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. അതിനു സെന്റ് ജോർജ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന് നാമകരണം ചെയ്‌തു.

1099 ഇടവമാസം 6 ന് ആയിരുന്നു സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. അന്ന് രാജഭരണം ആയിരുന്നു. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ നാടുവാണകാലം,വൈക്കം സത്യാഗ്രഹം നടന്ന വർഷം, തിരുവിതാംകൂർ കണ്ട ഏറ്റവും വലിയ വെള്ളപൊക്കം ഉണ്ടായ വർഷം, അങ്ങനെ അവിസ്മരണീയമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ആ വർഷമാണ് ആദ്യമായി വാഴൂരെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അഭ്യസിക്കാൻ അവസരം ലഭിച്ചത്. സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്ററായി തെള്ളിയൂർ വടക്കേപറമ്പിൽ വി. കെ. സക്കറിയ സാർ ചുമതലയേൽക്കുകയും ചെയ്തു.

പ്രൈമറി സ്കൂൾ

കൂടുതൽ കുട്ടികളെ ചേർക്കുന്നതിനുള്ള സൗകര്യത്തിനും സ്കൂളിന്റെ ഭാവി അഭിവൃദ്ധിക്കുമായി 1104 ഇടവത്തിൽ മലയാളം പ്രൈമറി സ്കൂൾ നാല് ക്ലാസ്സുകളോട് കൂടി ആരംഭിച്ചു. അധ്യാപകരും രക്ഷകർത്താക്കളും സ്ഥലവാസികളും 1108 അവസാനത്തോട് കൂടി കെട്ടിടം പണി പൂർത്തിയാക്കി. മലയാളം സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്ററായി ഒ. ഉണ്ണൂണ്ണി സാർ നിയമിതനായി. ഒരേ മാനേജ്മെന്റിലും ഒരേ പറമ്പിലും ഉള്ള എൽ. പി., യൂ. പി. സ്കൂളുകൾ ഒരേ ഹെഡ് മാസ്റ്ററുടെ ഭരണത്തിന് കീഴിലാക്കണമെന്ന പനമ്പള്ളി പദ്ധതിക്കനുസരിച്ച് മലയാളം സ്കൂൾ മിഡിൽ സ്കൂളിനോട് ചേർക്കപ്പെട്ടു.

രജത ജൂബിലി

ശ്രീ. എ. ജെയിംസ് സാറിന്റെ സേവനകാലത്ത് സെന്റ് ജോർജ്സ് സ്കൂളിന്റെ രജതജൂബിലി സമുചിതമായി ആഘോഷിക്കപ്പെട്ടു. പൂർവ്വവിദ്യാർത്ഥിയായിരുന്ന മുൻ ആഭ്യന്തരമന്ത്രി പി. ടി. ചാക്കോ തദവസരത്തിൽ പങ്കെടുത്തു സംസാരിച്ചു.

സുവർണ്ണ ജൂബിലി

1974 - ൽ ശ്രീ. ടി. മത്തായി സാർ ഹെഡ് മാസ്റ്ററായിരുന്ന കാലത്താണ് സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കപ്പെട്ടത്.

സപ്തതി

1993 - 94 ൽ ശ്രീ. പി. ബാബുക്കുട്ടി സാർ ഹെഡ് മാസ്റ്ററായിരുന്നപ്പോൾ സ്കൂളിന്റെ സപ്തതി സമുചിതം ആഘോഷിക്കുകയുണ്ടായി. 

പ്ലാറ്റിനം ജൂബിലി

1998 - 99 ൽ ഹെഡ് മിസ്ട്രസ് ശ്രീമതി കെ. ഒ. മറിയാമ്മ ടീച്ചറിന്റെ സേവനകളാണ് സ്കൂളിന്റെ പ്ലേറ്റിനും ജൂബിലി ആഘോഷിച്ചത്. ഇതിനോടനുബന്ധിച്ച് തുറന്നു കിടന്ന ക്ലാസ് മുറികൾ ഭിത്തി കെട്ടി അടക്കുകയും എൽ. പി കെട്ടിടം മേൽക്കൂര പൊളിച്ച് പുതുക്കിപ്പണിയുകയും ചെയ്തു.

നവതി