എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലത്തോൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmbamhs (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലത്തോൾ
വിലാസം
പാലത്തോൾ

എ.എൽ.പി.സ്കൂൾ പാലത്തോൾ
,
പാലത്തോൾ (പി.ഒ.) പി.ഒ.
,
679340
,
മലപ്പുറം ജില്ല
വിവരങ്ങൾ
ഫോൺ9946952207
ഇമെയിൽalpspalathole@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18724 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‌ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
12-01-2022Cmbamhs



ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1932 ൽ കിഴക്കത്ത് ശങ്കരൻ നായർ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് കൂഴന്തറയിലെ പാറപ്പുറത്താണ് സ്കൂൾ സ്ഥാപിച്ചത്. പിന്നീട് ഒരു വർഷത്തിനു ശേഷം ഇന്നു നിൽക്കുന്ന സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ്സ് എടുത്ത് പോവുകയാണുണ്ടായത്. 2010ൽ അഞ്ച് ക്ലാസ്‌മുറികളുള്ള പുതിയ കെട്ടിടവും പ്രീ-പ്രൈമറി വിഭാഗവും ആരംഭിച്ചു. ഇപ്പോഴത്തെ മാനേജർ കെ. ലക്ഷ്മിക്കുട്ടി അമ്മയാണ്.

ഭൗതികസൗകര്യങ്ങൾ

​ഒൻപത് ക്ലാസ്സ്മുറികൾ, ഓഫീസ്റൂം കമ്പ്യുട്ടർ റൂം എന്നിവയടങ്ങിയ നാല് കെട്ടിടങ്ങൾ. എല്ലാ ക്ലാസ്സിലും ഡെസ്കും ബെഞ്ചും ഫാനും. വിശാലമായ കളിസ്ഥലം, പാചകപ്പുര. ധാരാളം വെള്ളം ലഭിക്കുന്ന കിണർ, വാട്ടർ ടാങ്ക്, പൈപ്പ് ലൈൻ, ശുചിമുറികൾ, കമ്പ്യുട്ടർ,പ്രോജക്റ്റർ,ലൈബ്രറി, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, സ്റ്റേജ്, മൈക്ക്, ലാബ്, കളിയുപകരണങ്ങൾ. വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ വാഹന സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ തല കലാമേള, കായികമേള, പഠനയാത്ര, എന്നിവ സംഘടിപ്പിച്ചു വരുന്നു. എല്ലാ വർഷവും മികച്ച രീതിയിൽ സ്കൂൾ വാർഷികാഘോഷം നടക്കുന്നു. നാട്ടുകാരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വിപുലമായ രീതിയിൽ ഓണാഘോഷം, ക്രിസ്മസ്, പെരുന്നാൾ ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. കുട്ടികളുടെ വിവിധ ശേഷി കൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനമുതകുന്ന വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.സയൻ സ്, ഗണിതം, വിദ്യാരംഗം, ആരോഗ്യം, പരിസ്ഥിതി, സോഷ്യൽ, എന്നീ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് പരിശീലനം.

വഴികാട്ടി

{{#multimaps:10.890883,76.234093|width=800px|zoom=12}}

ഏലംകുളം പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് ഷൊർണൂർ-നിലമ്പൂർ റയിൽപ്പാതക്കു സമീപം സ്ഥിതി ചെയ്യുന്നു. ഏലംകുളം മുതുകുറുശ്ശി റൂട്ടിൽ മുതുകുറുശ്ശിയിൽ നിന്നും പാലത്തോൾ റൂട്ടിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. ഏലംകുളത്തു നിന്നും കാൽനടയായി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം.

നേട്ടങ്ങൾ

കലാമേളകളിൽ പഞ്ചായത്ത്തലത്തിലും ഉപജില്ലാതലത്തിലും മികച്ച പ്രകടനം. കായികമേളകളിൽ പഞ്ചായത്ത്തലത്തിലും ഉപജില്ലാതലത്തിലും മികച്ച പ്രകടനം. പ്രവൃത്തിപരിചയമേളകളിൽ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും മികച്ച പ്രകടനം. ജില്ലാ പ്രവർത്തിപരിചയമേളകളിൽ ബുക്ക് ബൈന്റിങ്ങിൽ തുടർച്ചയായി കഴിഞ്ഞ അഞ്ച് വർഷം ജേതാക്കൾ. കലാകായിക പ്രവൃത്തിപരിചയമേളകളിൽ കുട്ടികൾക്ക് മികച്ച പരിശീലനം. എൽ.എസ്.എസ്.പരീക്ഷകളിൽ മികച്ച പ്രകടനം. വിവിധ ക്വിസ് മൽസരങ്ങളിൽ ഉപജില്ലാതലത്തിൽ വിജയികൾ.

മുൻ സാരഥികൾ

കുഞ്ഞികൃഷ്ണവാര്യർ മാസ്റ്റർ, കുഞ്ഞൻ മാസ്റ്റർ, രാമൻ മാസ്റ്റർ, കെ. കുട്ടികൃഷ്ണൻ മാസ്റ്റർ, കെ. ശങ്കരൻ മാസ്റ്റർ, കെ. സരോജിനി ടീച്ചർ, ബി. രത്നവല്ലി ടീച്ചർ, കെ. വസന്ത ടീച്ചർ.