പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ കാലഘട്ടത്തിൽ ശ്രീ പി.കെ സത്യാനേശൻ 1906 ഫെബ്രുവരി 12ന് ഈ വിദ്യാലയത്തിന‍് തുടക്കം കുറിച്ചു.
  • തുടക്കത്തിൽ 3 വിദ്യാർഥികൾ മാത്രമാണ‍് പഠിക്കുവാനെത്തിയത്- ശ്രീ ഡി. യേശുദാസ്, എൽ. തോംസൺ, ശ്രീ എൽ. ഡെന്നിസൺ എന്നിവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ.
  • ഈ സി‍കൂളിലെ അധ്യാപകനായിരുന്ന ശ്രീ എസ്. സത്യമൂർത്തി അധ്യാപകർക്കുള്ള ദേശിയ പുരസ്‍കാരം നേടിയിട്ടുണ്ട്.
  • മുൻ ഗണിതശാസിത്ര അധ്യാപകനും എൻ. സി. സി. ഓഫീസറും ആയിരുന്ന ശ്രീ എൻ. സുകുമാരൻ നായർ മികച്ച എൻ. സി. സി ഓഫീസർക്കുള്ള ദേശിയ പുരസ്‍ക്കാരം നേടിയിട്ടുണ്ട്.
  • ശ്രീ എസ്. റിച്ചാർഡ്ജോയ്സൺ മാനേജർ ആയിരിക്കുമ്പോഴാണ‍് പി.കെ.എസ്.എച്ച്.എസ്.എസ് അതിന്റെ സുവർണ ജൂബിലിയില് എത്തിയത്.
  • 1959ൽ കാഞ്ഞിരംകുളം ഹൈസ്കൂൾ ഗോൾഡൻ ജൂബിലി സ്റ്റേഡിയം കേരള വിദ്യാഭ്യാസമന്ത്രി പ്രൊ.ജോസഫ് മുണ്ടശ്ശേരിയും സിനിമാനടൻ സത്യനും ഉത്ഘാടനം ചെയ്തു.
  • 2000 ആണ്ടിൽ ഹയർസെക്കണ്ടറി സ്‍കൂളായി ഉയർത്തപ്പെട്ടതിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് മുൻമന്ത്രി ഡോ. എ . നീലലോഹിതദാസൻ നാടാർ ആയിരുന്നു.
  • ശ്രീ കുഞ്ഞികൃഷ്ണൻ നാടാർ (മുൻ എം. എൽ. എ), ശ്രീ ഇ. രമേഷൻ നായർ (മുൻ എം. എൽ. എ),ശ്രീ സുന്ദരൻ നാടാർ (മുൻമന്ത്രി, മുൻഡെപ്യ‍ട്ടി സ്പീക്കർ), ശ്രീ എൻ. ശക്തൻ നാടാർ (മുൻമന്ത്രി), ശ്രീ എം.ആർ. രഘുചന്ദ്രബാൽ (മുൻമന്ത്രി) ഇവർ പൂർവവിദ്യാർത്ഥികളാണ‍്.
  • 2006-ജനുവരിയിൽ പി.കെ.എസ്.എച്ച്.എസ്.എസ്. 100 വയസ്സിൽ എത്തി. 2005- ഒക്ടോബറിൽ ശതാബ്‍‍തിലോഗോ പ്രകാശന കർമ്മം അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ശ്രീ എൻ. ശക്തൻനാടാർ നിർവഹിച്ചു.