ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍/സൗകര്യങ്ങൾ
പരുതൂർ പഞ്ചായത്തിലെ 6ആം വാർഡിലാണ് ജി.എച്ച്.എസ്. കൊടുമുണ്ട വെസ്റ്റ് സ്ഥിതിചെയ്യുന്നത്. ചുറ്റുമതിലോട് കൂടിയ 1 ഏക്കർ 50 സെന്റ് സ്ഥലത്ത് ആണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പ്രീ-പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള പഠന സൗകര്യം ഇവിടുണ്ട്. ആർ.എം.എസ്.എ. ഫണ്ട് ഉപയോഗിച്ച് ജില്ലാപഞ്ചായത് നിർമിച്ച കെട്ടിടത്തിലാണ് ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നത്. എം.എൽ.എ. ഫണ്ടിൽ നിന്ന് ലാബിന്റെയും കിഫ്‌ബി വഴി 8 ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടത്തിന്റെയും നിർമാണം പൂർത്തിയായി വരുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള,കുട്ടികളുടെ നേതൃത്വത്തിൽ പരിപാലിച്ചുവരുന്ന പച്ചക്കറിത്തോട്ടം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് ശുദ്ധജല ലഭ്യതയ്ക്കായി വാട്ടർ പ്യൂരിഫൈറും, വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ ടോയ്‌ലറ്റ് സമുച്ചയവും ഉണ്ട്. ഹൈസ്കൂൾ ക്ലാസ്സുകൾക്കായി ഒരു ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യത്തോടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബും, ഡിജിറ്റൽ സൗകര്യത്തോടുള്ള ക്ലാസ്‍മുറികളും ഇവിടുണ്ട്. കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ച്ർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) വഴി നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയത്തിന് 11 ലാപ്‍ടോപ്, 7 പ്രൊജക്ടർ, 7 യു.എസ്.ബി. സ്‌പീക്കർ, 1 ഡി.എസ്.എൽ.ആർ. ക്യാമറ, ഒരു 43" ടെലിവിഷൻ,1 എം.എഫ്. പ്രിൻറർ,1 എച്ച്.ഡി.വെബ്ക്യാം എന്നിവ ലഭിച്ചിട്ടുണ്ട്.