എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 14 മാർച്ച് 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsskidangoor (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/എന്റെ നാട്.odt]]എന്റെ നാട് ഇത് ഞങ്ങളുടെ നാട…' താൾ സൃഷ്ടിച്ചിരിക്കുന്നു)

എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം/എന്റെ നാട്.odtഎന്റെ നാട്

ഇത് ഞങ്ങളുടെ നാട്. പേരുകേട്ട കിടങ്ങൂര്‍ ഗ്രാമം. ഗൗണാനദിയുടെ ഇരു കരകളിലുമായി വ്യാപിച്ചുകിടക്കുന്ന പ്രദേശം. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം വെമ്പലനാടിന്റെ ഭാഗമായിരുന്നു. ചേര രാജ്യത്തിന്റെ ഒരു പ്രത്യേക ഖണ്ഡമായിരുന്നു വെമ്പലനാട്. 11-ാം ശതകത്തില്‍ ചേര സാമ്രാജ്യം തകര്‍ന്നപ്പോള്‍ വെമ്പലനാട് തെക്കുംകൂര്‍, വടക്കുംകൂര്‍, മുഞ്ഞനാട് എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടു. അതില്‍ തെക്കുംകൂറിന്റെ ഭാഗമായിത്തീര്‍ന്നു കിടങ്ങൂര്‍.