ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

യൂറോ കപ്പ്, -ഫുട്ബോൾ ക്വിസ്

യൂറോ കപ്പ്, കോപ്പ അമേരിക്ക ഫൈനലുകൾ പടിവാതിൽക്കൽ ...

കഴിഞ്ഞ ലോകകപ്പ് സമയത്ത് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ അർജൻ്റീന - ബ്രസീൽ ഫാൻസ് മാച്ച് നടന്നിരുന്നു.

ഇത്തവണ വെള്ളമുണ്ട സ്കൂളിലെ ചുണക്കുട്ടികൾ ഓൺലൈൻ ഫുട്ബോൾ ക്വിസിലും മിന്നും പ്രകടനം കാഴ്ചവച്ച് തങ്ങളുടെ ഫുട്ബോൾ പ്രേമത്തിന് അടിവരയിടുന്നു. ആൺ കുട്ടികളെ ഡ്രിബിൾ ചെയ്തും വെട്ടിയൊഴിഞ്ഞും ഇത്തവണ ആദ്യ മൂന്നു സ്ഥാനങ്ങൾ പെൺകുട്ടികൾ കരസ്ഥമാക്കി.

2 കുട്ടികൾക്ക് ഫുൾ മാർക്ക് [ 25/25]

21 കുട്ടികൾക്ക് 24/25

വിജയികൾക്ക് അഭിനന്ദനങ്ങൾ

ടെന്നീസ്ബോൾ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് ആദിത്യ സി.ആർ

ജി.എം.എച്ച്. എസ്. എസ്. വെള്ളമുണ്ടയിൽ നിന്നും ഒരു ദേശീയതാരോദയത്തിനാണ് ഇന്നലെ സാക്ഷിയായത്. പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിനി ആദിത്യ സി.ആർ. അണ്ടർ സെവന്റീൻ ടെന്നീസ്ബോൾ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് ഓൾ റൗണ്ടറായാണ്. വിവരമറിഞ്ഞപ്പോൾത്തന്നെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ടീം വെള്ളമുണ്ട വലപ്പാട്ട് കോളനിയിലെ ആദിത്യയുടെ വീട്ടിലെത്തി. ജനുവരിയിൽ ഉത്തർപ്രദേശിലെ പരിശീലന ക്യാമ്പിലും തുടർന്ന് ഫെബ്രുവരിയിൽ നേപ്പാളിലെ കാട്മണ്ഡുവിൽ അന്താരാഷ്ട്ര ടൂർണമെന്റിലും ഇന്ത്യൻ ടീമിലെ മികച്ച ഓൾ റൗണ്ടറാകാനുള്ള തയ്യാറെടുപ്പിലാണ് ഈ കൗമാര താരം.


ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരത്തിൽ

ഒക്ടോബർ 3 മുതൽ മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾക്ക്

അഭിനന്ദനങ്ങൾ

ജിഷ്ണയ ടി സി ബീഷ് മ ബാബു ആരതി സി ആദിത്യ സി ആർ അലന ജോർജ്


ലോകകപ്പ് ഫുട്ബോൾ - വിളംബര ജാഥ


അഭിനന്ദനങ്ങൾ

ഒക്ടോബർ 3 മുതൽ മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾക്ക്

അഭിനന്ദനങ്ങൾ

ജിഷ്ണയ ടി സി

ബീഷ് മ ബാബു

ആരതി സി

ആദിത്യ സി ആർ

അലന ജോർജ്

ചിത്രശാല

matter.
matter
matter.