എം.പി.യു.പി.സ്കൂൾ പുത്തൻകാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുത്തൻകാവിന്റ്റെ കെടാവിളക്കായി പരിലസിക്കുന്നു.കാത്തോലിക്കറ്റ് & എംഡി സ്കൂൾ കോർപ്പൊറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പുത്തൻകാവ് പ്രദേശത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായിരുന്നു.ഒരേക്കർ അന്പത് സെന്റ് സ്ഥല വിസ്തീർണമുളള ഈ സ്കൂളിന് പുത്തൻകാവ് ദേശത്തെ നല്ലവരായ പതിനൊന്ന് വീട്ടുകാർ വിഹിതം നൽകിയതാണ് ടി സ്ഥലം.അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളായിരുന്നു ആദ്യമെങ്കിലും തുടർന്ന് ഭിത്തികെട്ടി ഉറപ്പിച്ചു. ഒരു കെട്ടിടം പൂർണ്ണമാടും കരിങ്കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.കാലം ചെയ്ത വിശുദ്ധനായ പുത്തൻകാവിൽ കൊച്ചുതിരുമേനി പ്രഥമാദ്ധ്യാപകനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയം, സമൂഹനന്മക്കുതകുന്ന അനേകരെ സംഭാവന ചെയ്യുന്ന കർമപഥത്തിൽ മുന്നേറുന്നു.

നാൾക്കുനാൾ സാമ്പത്തികമായി അഭി വൃദ്ധിപ്രാപിച്ചുകൊണ്ടിരുന്ന പുത്തൻകാവ് ഗ്രാമം. നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പൂർവ്വികർ കർമ്മനിരതരായിരുന്നു. അതിന്റെ ഫലമായി ഒരു ഇംഗ്ലീഷ് വിദ്യാലയം പുത്തൻകാവിന് അനിവാര്യമെന്ന് തോന്നുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. പുത്തൻകാവിലെ ചിലപ്രമുഖ കുടുംബാംഗങ്ങൾ ഷെയർ എടുത്താണ് വിദ്യാലയത്തിന് തുടക്കമിട്ടത്. വിദ്യാലയത്തി ന്റെ പണിയ്ക്ക് നേതൃത്വം കൊടുക്കുന്നതിനായി 12 അംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും അവരുടെ നിസ്വാർത്ഥമായ പ്രവർത്തനത്തി ലൂടെ വിദ്യാലയ പണി പൂർത്തിയാക്കുകയും ചെയ്തു.

വിദ്യാലയ സ്ഥലം തെരഞ്ഞെടുക്കൽ:

ഏകദേശം 150 വർഷങ്ങൾക്കുമുന് അയിരുക്കുഴിയിൽ കൊച്ച് തന്റെ മക്ക ളായ ഗീവർഗ്ഗീസ്, കോരുത്, തോമസ് എന്നി മൂന്ന് മക്കൾക്കായി മലയിൽ മേലു തിൽ പുരയിടം കൊടുക്കുകയും കോരുത്-മിച്ച് തന്റെ വസ്ത്ര ഭാഗം ചെയ്തപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലം ഉൾപ്പെട്ട പറമ്പ് അദ്ദേഹത്തിന്റെ മക്കൾ ഇക്കയും തോമസിനും ലഭിച്ചു. ഇയ്യയും തോമസും അവരുടെ കുറച്ചു വസ്തു നിസ്സാര വിലവാങ്ങി സ്കൂൾ കമ്മറ്റിയ്ക്ക് കൈമാറി. പാറയാൽ നിമഗ്നമായിരുന്നു സ്കൂൾ നിർമാണത്തിന് ലഭ്യമായ സ്ഥലം. കന്യാകുമാരിയിൽ നിന്ന് ആളെ വരുത്തി ഇവിടെ താമസിക്കുവാൻ അനുവദിച്ചുകൊണ്ട് ആ സ്ഥലത്തുള്ള പാറ പൊട്ടിച്ചെടുത്ത് കരിങ്കല്ലുകൊണ്ട് തന്നെ നല്ലൊരു കെട്ടിടം നിർമ്മിക്കുവാൻ ആരംഭിച്ചു

അരഭിത്തിയാൽ നിർമിച്ച കെട്ടിടങ്ങൾ മേൽക്കൂര ഓല മേഞ്ഞതും, ദൂരെ മണ്ണുകൊണ്ട് തിട്ടകെട്ടിയതു പാറമേൽ അടിസ്ഥാനമിട്ട കെട്ടിടം ഇന്നും കരുത്തായി തലയുയർത്തി നിൽക്കുന്നു

ഒറ്റക്കുടി സ്കൂൾ എന്നതിന്റെ ഉത്ഭവം: കൃഷികൾ യഥാസമയം നടത്തുന്നതിന് ഓരോ വീട്ടുകാർക്കും സ്വന്തം പണിയാ ളുകൾ ഉണ്ടായിരുന്നു. അവർ കുടിൽ കെട്ടി അതാത് പറമ്പിൽ താമസിക്കുക പതിവായി രുന്നു. സ്കൂൾ നിൽക്കുന്ന പുരയിടത്തിൽ ഒരു കുടുംബം കൃഷിക്കാര്യങ്ങൾ നോ ക്കിനടത്തുന്നതിനായി താമസിച്ചിരുന്നു. 13 ഏക്കർ സ്ഥലത്ത് ഈ ഒരൊറ്റ കൂടില് മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഈ സ്ഥലത്തിന് 'ഒറ്റക്കുടി പുരയിടം" എന്നും സ്കൂളിന് ഒറ്റക്കുടിസ്കൂൾ' എന്നും നാട്ടുകാർ വിളിക്കാൻ തുടങ്ങി.

സർക്കാരിന്റെ അംഗീകാരം:

സ്കൂൾ കെട്ടിടം പൂർത്തിയായപ്പോൾ സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിനായി സമീപിച്ചപ്പോൾ സ്കൂളിൽ കളിസ്ഥലം ഇല്ലാത്തതിന്റെ പേരിൽ അംഗീകാരം ലഭിക്കാതെ വന്നപ്പോൾ മാർ പീലിക്സിനോസ് തിരുമേനി മലയിൽ മേലുത്തതിലെ കൊച്ചിനെ സമീപിച്ചു. (അന്ന് തിരുമേനി ശെമ്മാശപഠനം പൂർത്തിയാക്കിയ സമയമായിരുന്നു). സ്കൂൾ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തുള്ള 18 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി ആവശ്യപ്പെട്ടു. ഈ സ്ഥലം കൊച്ചിയുടെ മൂത്തമകൻ ഗീവർ ഗ്ഗീസിന്റെ മകൻ പീലിപ്പോസിന്റെ ഉടമസ്ഥത യിലായിരുന്നു. നാടിന്റേയും സ്കൂളിന്റേയും നന്മയെക്കരുതി ആ സ്ഥലം ഇഷ്ടദാനമായി നല്കുകയും ചെയ്തു. താമസിയാതെ തന്നെ വിദ്യാലയത്തിന് സർക്കാർ അംഗീകാരവും ലഭ്യമായി.

അന്ന് ചെങ്ങന്നൂർ മുതൽ കോഴഞ്ചേരി വരെ ഇംഗ്ലീഷ് സ്കൂളായി അറിയപ്പെട്ടിരുന്ന ത് ഈ വിദ്യാലയം മാത്രമായിരുന്നതിനാൽ ദൂരെ നിന്നുപോലും ഇംഗ്ലീഷ് പഠനത്തിനാ യി കുട്ടിക…ഇവിടെയെത്തുക പതിവായി രുന്നു. പുത്തൻകാവിന്റെ കാവൽ പിതാവും മലങ്കര മക്കളുടെ ഹൃദയങ്ങളിൽ മായാതെ വിലസുന്ന പുണ്യശ്ലോകനുമായ അഭിവന്ദ്യമാർപീലക്സിനോസ് തിരുമേനി 1928-29 വർഷങ്ങളിൽ ഇവിടുത്തെ പ്രധാനാദ്ധ്യാപക നായി പ്രവർത്തിച്ചിരുന്നു. ഇത് ഈ വിദ്യാല യത്തിന്റെ ഭാഗ്യമായി കരുതുന്നു. മഹാകവി പുത്തൻകാവ് മാത്തൻ തരകൻ ഇവിടെ ഭാഷാദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൗഡഗംഭീരമായ മലയാളം ക്ലാസ്സുകളിൽ ഇരുന്നു പഠിക്കുവാനും ആ വാക്ധോരണി കേൾക്കുവാനും പഴയ തലമുറയിൽപ്പെട്ട ധാരാളം ആളുകൾക്ക് അവസരം ലഭിച്ചിരുന്നു.ലോകത്തിന്റെ വിവിധഭാ ങ്ങളിൽ ഉയർ ന്ന സ്ഥാനങ്ങൾ വപ്പിച്ച ഉത്തരവാ ദി ത്വമുള്ള ജോലികളിൽ പ്രവർത്തിച്ചുകൊണ്ടി രുന്ന പഴയ തലമുറയിൽപ്പെട്ടവരും ഇപ്പോൾ ഏറ്റവും ശുഷ്കാന്തിയോടെ തന്റെ കർമ്മരംഗ ങ്ങളിൽ മുഴുകിയിരിക്കുന്ന പുതിയ തലമുറ യിൽപ്പെട്ടവരുടെയും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിവിടെയാണെന്നുള്ളത്. വളരെ അഭിമാനപൂർവ്വം സമ്മതിക്കേണ്ടിയിരി ക്കുന്നു. 1960-70 കാലഘട്ടമായപ്പോഴേക്കും മലയാളം മീഡിയം മാത്രമുള്ള വിദ്യാലയമായി ഇതുമാറി. 1995-96 അധ്യയനവർഷമാണ് ആദ്യമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിക്കുന്നത്. അത് ശ്രീ. ഇ.പി. ചെറിയാൻ സാറിന്റെ കാലത്തായിരുന്നു. 1997-98 അധ്യ യനവർഷം ഇംഗ്ലീഷ് മീഡിയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. ഇത് ശ്രീ.എം.കെ. പുന്നൂസ് സാർ പ്രധാന അദ്ധ്യാപകനായി പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്തായിരു ന്നു. 2000-01 ൽ ഭാരത് സ്കൗട്ട്സ് & ഗൈ ഡ്സിന്റെ യൂണിറ്റ് ആരംഭിച്ചു. 2001-02-ൽ മാർ പീലിക്സിനോസ് ബാലജനസഖ്യം എന്ന പേരിൽ അഖിലകേരള ബാലജനസഖ്യത്തിന്റെ ഒരു ശാഖ ഉടലെടുത്തു. കമ്പ്യൂട്ടർ പഠനത്തിന്റെ ആരംഭവും ഈ

മാത്രം31-5-2002-ൽ മാർ പീലക്സിനോസ് യു.പി. സ്കൂൾ / എം.പി.യു.പി.സ്കൂൾ എന്ന പേര് അന്നത്തെ എം.ഡി. കോർപ്പറേറ്റ് മാനേജ രായിരുന്ന അഭിവന്ദ്യ തോമസ് മാർ അത്താ നാസിയോസ് തിരുമനസ്സ് കൊണ്ട് നല്കുക യുണ്ടായി. ആ മഹനീയ വ്യക്തി നമ്മുടെ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്.