സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പേരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31483-hm (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==പതിനായിരങ്ങൾക്ക് ശുദ്ധജലം നൽകി പുളകിതയായി ഒഴുകുന്ന മീനച്ചിലാറിന്റെ തീരത്തു പരിലസിക്കുന്ന പ്രകൃതിരമണീയമായ ഗ്രാമമാണല്ലോ പേരൂർ .നാനാജാതി മതസ്ഥർ ഒരുമയോടും സ്വരുമയോടും തോളോടുതോൾ ചേർന്ന് സന്തുഷ്ടരായികഴിയുന്ന ഈ ദേശത്തു ദേവാലയങ്ങളും ക്ഷേത്രങ്ങളും പലതുണ്ടാകിലും വിദ്യ അഭ്യസിക്കുന്നതിനു ഒരു പ്രൈമറിസ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു .വാഹനസൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന ആ കാലഘട്ടത്തിൽ നാലാം ക്ലാസ്സു പാസ്സായ കുട്ടികൾ തുടർന്ന് പഠിക്കാൻ കോട്ടയം ,അതിരമ്പുഴ ,ഏറ്റുമാനൂർ മുതലായ സ്ഥലങ്ങളിലേക്ക് പുസ്തകവും ഭക്ഷണവും കൈയിലേന്തി പോകണമായിരുന്നു .അതിനാൽ ഇവിടെ ഒരു മിഡിൽസ്കൂൾ ഉണ്ടാകുവാൻ ഈ ഇടവകക്കാർ മാത്രമല്ല നാട്ടുകാർ മുഴുവനും ആഗ്രഹിച്ചിരുന്നു .

                                             അങ്ങനെയിരിക്കെ ബഹു:ചൂളപ്പറമ്പിൽ തോമസച്ചൻപേരൂർ പള്ളയിൽ വികാരിയായി വന്നു .അദ്ദഹത്തിന്റ ശ്രമഫലമായി ഇവിടെ ഒരു മിഡിൽ സ്കൂൾ സ്ഥാപിക്കാൻ വേണ്ട അനുവാദം വിദ്യാഭ്യാസവകുപ്പിൽനിന്നും കരസ്ഥമാക്കി .അഭിവന്ദ്യ തറയിൽ തിരുമേനിയുടെ അനുവാദവും വാങ്ങിച്ചു .ബഹു.അച്ഛന്റെ നേതൃത്ത്വത്തിൽ ഇടവകക്കാർ ശ്രമദാനം ചെയ്‌തും ,സമുദായസ്നേഹികളായ ആളുകളുടെ സാമ്പത്തിക സഹായം കൊണ്ടും സ്കൂളിന്റെ ആദ്യ കെട്ടിടം പൂർത്തിയാക്കി .