ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/നല്ലപാഠം ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asha Aranmula (സംവാദം | സംഭാവനകൾ) ('ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, കില റിസോർഴസ് പേഴ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, കില റിസോർഴസ് പേഴ്സൺ ശ്രീ. കെ രാധാകൃഷ്ണൻ നായർ പരിസ്ഥിതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ഫലവൃക്ഷതൈ നട്ട് കാർബൺ ന്യൂട്രൽ പദ്ധതിക്ക് തുടക്കം കുറിക്കുന്നു.

മെഴുവേലി : നവംബർ 25 ലോകപരിസ്ഥിതി സംരക്ഷണ ദിനം ഗവ:മോഡൽ എൽ പി എസിലെ നല്ലപാഠം യൂണിറ്റ് കോവിഡ് മാനദണ്ഡം പാലിച്ച് ആചരിച്ചു എസ് എം സി കൺവീനർ ശ്രീ.രാജു സഖറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മെഴുവേലി മേഖല പ്രവർത്തകൻ ശ്രീ. ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച് കുട്ടികൾക്കു പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട ലഘുപരീക്ഷണങ്ങൾ പരിചയപ്പെടുത്തി. തദവസരത്തിൽ ഹരിത കേരള മിഷൻ, ശുചിത്വ കേരള മിഷൻ, കില റിസോഴ്സ് പേഴ്സൺ ശ്രീ.കെ രാധാകൃഷ്ണൻ നായർ ഫലവൃക്ഷതൈ നട്ട് കാർബൺ ന്യൂട്രൽ പദ്ധതിക്ക്‌ തുടക്കം കുറിച്ചു

       മെഴുവേലി പഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായ സോജൻ കെ.ബി യെ ചടങ്ങിൽ ആദരിക്കുകയും പരിസ്ഥിതി സംരക്ഷണവുമായി ചെമ്പരത്തി നട്ട് തുടക്കം കുറിക്കുകയും കുട്ടികൾ കൊണ്ടുവന്ന വിവിധ ഇനം ചെമ്പരത്തി തൈകൾ നട്ട് ജൈവവേലി സമ്പുഷ്ടമാക്കി.ബാപ്പുജി സ്മാരക ഗ്രന്ഥ ശാല  സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ മത്സര ഇനങ്ങളിൽ വിജയികളായ കുട്ടികളെ നല്ലപാഠം യൂണിറ്റ് ആദരിച്ചു.പ്രധാന അധ്യാപിക ശ്രീമതി. സീമ മാത്യു, സീനിയർ അസിസ്റ്റന്റ് ശ്രീമതി. ബിന്ദു സഖറിയ എന്നിവർ പ്രസംഗിച്ചു നല്ലപാഠം കോഡിനേറ്റർ ശ്രീമതി.ദീപകുമാരി നന്ദി പ്രകാശിപ്പിച്ചു.