ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gv&hssvithura (സംവാദം | സംഭാവനകൾ) (Gv&hssvithura എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ലോകത്തെ മാറ്റിടുമാമഹാമാരി
കടൽ കടന്നെത്തീ എൻ രാജ്യത്തും നാട്ടിലും.
ആ മഹാമാരിയെ കണ്ടപ്പോൾ തൊട്ടപ്പോൾ
ഭീതിയിലാണ്ടു മാനുഷർ ഏവരും ...
ചെറുത്തിടാനാകാതെ ആയിരമായിരം
ചത്തൊടുങ്ങുമ്പോഴും തളരാതെ നിന്നു നാം
ഭീതിയല്ലാ നമുക്ക് കരുതലാണുപശാന്തി
നാളേക്കായ് ഒരുമിക്കാം പൊരുതിടാം ജയിച്ചിടാം .
ചെറുക്കാൻ കഴിയാതെ മറ്റു മാർഗമില്ലാതെ
നിശ്ചലമായി അവർ നിന്നിടുമ്പോൾ...
മാതൃകയായി നാം മലയാളികൾ പുതു
മാർഗങ്ങൾ നിർമ്മിച്ചെടുക്കുന്നു പലരും
വീട്ടിൽ കഴിഞ്ഞു കൊണ്ടാ മഹാമാരിയെ
തോൽപിച്ചിടാം നമുക്കൊരു മിച്ചിടാം
വീട്ടിൽ കഴിയുന്നോരവസരത്തിൽ നാം
പൊട്ടി തട്ടിയെടുക്കുക പാഠങ്ങൾ കലകൾ !
പലതരം വാർത്തകൾ വൻവ്യാജ വാർത്തകൾ
കേട്ടുകൊണ്ടീ വിധം തളർന്നു പോകില്ല നാം
എൻ നാടിനായി ഞാൻ പ്രാർത്ഥിച്ചിടാം
എല്ലാ ദൈവങ്ങളും കനിഞ്ഞീടുമീ വഴിയിൽ
ഓരോ അസ്തമയവും ഓരോ പ്രതീക്ഷ-
യാണാപ്രതീക്ഷയോടെ ഉണരാം നാളേക്കായ് .!
ഓരോ അസ്തമയവും ഓരോ പ്രതീക്ഷ-
യാണാപ്രതീക്ഷയോടെ ഉണരാം നാളേക്കായ് .!

പവിത്ര പി എം
8 J ഗവ. വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കവിത