ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
08:33, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) ('ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപകനായ ആയ ബേഡൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്

സ്ഥാപകനായ ആയ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം , തത്ത്വങ്ങൾ, രീതി എന്നിവയ്ക്കനുസൃതമായി ജന്മ, വർഗ വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസരണവും കക്ഷി രാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്.

യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണമായും യ വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും വും അന്തർദേശീയവുമായ സമൂഹങ്ങളിലെഅംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം .

'തയ്യാർ, എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം അതായത് എല്ലായിപ്പോഴും ശാരീരികമായും മാനസികമായും ധാർമ്മികമായും നല്ല നിലവാരം പുലർത്തുന്നതിനും ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും എപ്പോഴും തയ്യാറാണെന്ന് ഈ മുദ്രാവാക്യം സൂചിപ്പിക്കുന്നു .