ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
08:32, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) ('SPC UNIT GGHSS CHERTHALA കുട്ടികളിൽ പൗരബോധം അച്ചടക്കo കൃത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

SPC UNIT GGHSS CHERTHALA

കുട്ടികളിൽ പൗരബോധം അച്ചടക്കo കൃത്യനിഷ്ഠ സഹജീവി സ്നേഹo തുടങ്ങിയ മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കാനും നല്ലൊരു പൗരനായി രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാകാനും ലക്ഷ്യം വച്ച് 2018 ജൂൺ മാസത്തിൽ ആരംഭിച്ച ചേർത്തല ഗേൾസ് SPC യൂണിറ്റ് സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി മുന്നോട്ട് കുതിക്കുകയാണ്
    അധ്യാപികമാരായ ശ്രീമതി V Nശ്രീലതയും  സേതുലക്ഷ്മി.സി യുമാണ് തുടക്കം മുതൽ SPC യുടെ  പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി കൊണ്ടുപോകുന്നത് രണ്ട് അധ്യാപകർക്കും തിരുവനന്തപുരം PTC യിൽ 2018 ജൂൺ 18 മുതൽ 10 ദിവസത്തെ ട്രയിനിംഗ് ഉണ്ടായിരുന്നു.
   തുടർന്ന് സ്‌റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ ഉദ്ഘാടനം 2018 ഒക്ടോബർ 5 രാവിലെ 9 മണിക്ക്  മന്ത്രി ഉദ്ഘാടനം ചെയ്തു ചേർത്തല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഡി ഷൈജു, പി മിനിമോൾ എന്നിവരാണ് തുടക്കത്തിൽ SPC യുടെ ചുമതലയിലുണ്ടായിരുന്നത്
       2018 - 19, 2019 - 2020 അധ്യയനവർഷത്തിൽ SPC യുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ സംഘടിപ്പിച്ചു. ബുധൻ ശനി ദിവസങ്ങളിൽ നടത്തിയSPC ക്ലാസ്സുകളും പരേഡും ക്ലാസ്സും കുട്ടികളെ കൂടുതൽ ഉന്മേഷമുള്ളവരാക്കി. ആദ്യ ബാച്ചിലെ കേഡറ്റുകളായ ഹുസൈനയും, ആര്യ ലക്ഷ്മിയും , അർച്ചന അനിലും ഉൾപ്പെടെയുള്ള കേഡറ്റുകൾഒരു പാട് നേട്ടങ്ങൾ കൈപിടിയിലൊതുക്കി. 2019 ലെ എസ്‌ പി സി ക്വിസിന് ജില്ലാതലത്തിൽ വിജയികളായത് നമ്മുടെ ടീമാണ്. അ വർഷം നടന്ന ജില്ലാതല ഉപന്യാസ മത്സരത്തിൽ ആര്യ ലക്ഷമി ഒന്നാമതെത്തി അർച്ചന അനിൽ കരാട്ടേ ചാമ്പ്യൻഷിപ്പ് നേടി

2019 2020 ലെ പാസ്സിംഗ് ഔട്ട് പരേഡിൽ ഏറ്റവും നല്ല ഗേൾസ് പ്ലറ്റൂണിനുള്ള സമ്മാനം നമ്മുടെ കേഡറ്റുകൾക്ക് ലഭിച്ചു. MLA ശ്രീമതി ഷാനിമോൾ ഉസ്മാന്റെ ഒപ്പം കമാൻഡർ ലീഡറാകാനുള്ള അവസരം കേഡറ്റായ ഹുസൈനയ്ക്ക് ലഭിച്ചു

തുടർന്ന് 19-2020, 20- 2021 ഡിസംബർ വരെ online ആയി കേഡറ്റുകളുടെ സിലക്ഷനും, പ്രവർത്തനങ്ങളും സംഘടിപ്പിച്ചു ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച പോസ് പോസ് , ചിരിയോ ചിരി പടവുകൾ തുടങ്ങി. സംസ്ഥാന തലത്തിൽ കോവിസ് കാലത്ത് സംഘടിപ്പിച്ച എല്ലാ പരിപാടികളിലും കേഡറ്റുകൾ സജീവമായി പങ്കെടുത്തു. കോവി ഡ് മഹാമാരിക്കിടയിലും കേഡറ്റുകൾ അവരവർക്ക് കഴിയുന്ന തരത്തിൽ സഹായങ്ങൾ ചെയ്തു. കാൻസർ ബാധിതയായ കേഡറ്റിന്റെ മാതാവിന് ധനസഹായം നൽകി. 2 Tv , 2 മൊബൈൽ ഫോൺ എന്നിവ നിർധനരായ കുട്ടികൾക്ക് നൽകി. പൾസ് ഓക്സി മീറ്ററിനായി കേഡറ്റുകൾ ഏകദേശം 10,000 രൂപ സ്വരൂപിച്ച് നൽകി 2021 ഡിസംബർ 1 മുതൽ സജീവമായി എസ് പി സിക്ലാസും പരേഡും നടന്നുവരുന്നു. ഈ വർഷത്തെ ക്രിസ്മസ് ക്യാമ്പ് *ഉയിർ* കുട്ടികൾക്ക് പുതിയ ഉണർവ നൽകി ചേർത്ത ലസ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഷാജി സാറും സൂര്യ മാഡവും കേഡറ്റുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.എസ് പി സി യുടെ തുടക്കത്തിൽ ഒപ്പം നിന്ന അധ്യാപികമാരായ ശ്രീലതയും സേതു ലക്ഷ്മിയും തങ്ങളുടെ കഴിവിന്റെ പരമാവധി പ്രവർത്തനങ്ങൾ കാഴ്ചവച്ച് ചേർത്തല ഗേൾസ് എസ് പി സി യൂണിറ്റിന്റെ ജൈത്രയാത്രയ്ക്കുള്ള താങ്ങും തണലുമായി മുന്നേറുന്നു