ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/ചരിത്രം
വിദ്യാലയ ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് അഴിമുഖത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണിത്. ശ്രീചിത്തിരതിരുനാൾ എൽപി സ്കൂൾ എന്ന നാമത്തിൽ 1946-ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇന്നത്തെ ജിഎച്ച്എസ്എസ് വലിയഴീക്കൽ. 1946 ലെ എൽപി സ്കൂൾ മാത്രമായിരുന്നു അത്. 1951 യുപി എസ് - ഉം 1980- ൽ എച്ച്. എസ്. എസ് -ഉം ആയി പരിവർത്തനപ്പെടുത്തി. നിലവിൽ എൽ. കെ. ജി, യു. കെ. ജി മുതൽ ഹയർ സെക്കന്ററി വരെ പ്രവർത്തിക്കുന്നു.
ഇത് ഒരു പരിസ്ഥിതി ദുർബല പ്രദേശമാണ്. പ്രകൃതിദത്തമായി തുറക്കപ്പെടുന്ന പൊഴിയായിരുന്ന അവസ്ഥയല്ല നിലവിലുള്ളത്. അതുകൊണ്ട് തന്നെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള സ്ഥലസൗകര്യത്തിന്റ അപര്യാപ്തത ഇവിടെയുണ്ട്. എൽ. പി. സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യം മാത്രമുള്ള നിലയിൽ തന്നെയാണ് ഇപ്പോൾ എച്ച് എസ് എസ് വരെ പ്രവർത്തിക്കുന്നത്.1946- ൽ എൽ പി സ്ക്കൂ ളായി പ്രവർത്തനം ആരംഭിക്കുന്ന കാലത്ത് ഉണ്ടായിരുന്ന ഒരേക്കർ 12 സെന്റിൽ തന്നെയാണ് നിലവിൽ സ്ക്കൂൾ പ്രവർത്തിക്കുന്നതെന്ന് സാരം.
1946- നു ശേഷം ഈ പ്രദേശത്ത് പാരിസ്ഥിതിക ക്ഷയം സ്വാഭാവികമായും സംഭവിച്ചു. പ്രകൃതിദത്തമായ ഒരു പൊഴിയായി രൂപാ ന്തരപ്പെടുന്ന പ്രതിഭാസമുള്ള ഒരു പൊഴിയായിരുന്നു ഈ പ്രദേശം. വികസനാടിസ്ഥാനത്തിൽ കടലും കായലും കൂട്ടി യോജിപ്പിച്ച് അഴിമുഖമായി രൂപഭേദം വരുത്തിയതിന്റെ പ്രത്യാഘാതമോ ഗതിമാറ്റമോ സ്ക്കൂൾ പരിസരത്തും അനുഭവപ്പെട്ടു തുടങ്ങി. ഇത്തരം പ്രതികൂല സാഹചര്യങ്ങളുടെ ആവർത്തനങ്ങൾ സ്ക്കൂളിന്റെ സുഗമമായ പ്രവർത്തനത്തേയും ബാധിച്ചു തുടങ്ങി.
2012- ൽ 100 ശതമാനം വിജയത്തിലൂടെ ചരിത്രനേട്ടത്തിലെത്തിയ ഈ സ്ക്കൂളിന്റെ വിജയം തുടർന്നുള്ള വർഷങ്ങളിലും നിലനിർത്തി ജില്ലയിലെ ഇതരവിദ്യാലയങ്ങളിൽ നിന്നും ഏറെ ശ്രദ്ധ നേടാൻ ജിഎച്ച്എസ്എസ് വലിയഴീക്കലിനു കഴിഞ്ഞു.