ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2021 - 2022 വർഷം മുതൽ SPC പ്രവർത്തനം ആരംഭിച്ചു
മതിലകം ഒ. എൽ. എഫ്. ജി. എച്ച്. എസിൽ SPC പദ്ധതിക്ക് തുടക്കം കുറിച്ചു. 44 കേഡറ്റുകൾ ഇതിന്റെ ഭാഗമായി. ഓൺലൈനായി ആരംഭിച്ച ക്ലാസുകൾക്ക് പുറമേ നവംബർ 1 മുതൽ ഓഫ്‌ലൈൻ ക്ലാസ്സുകളും ആരംഭിച്ചു. PT, പരേഡ് തുടങ്ങി എല്ലാ ക്ലാസ്സുകളിലും കുട്ടികൾ പങ്കെടുത്തു. ഡിസംബർ23 ന് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഡിസംബർ 30,31 തീയതികളിൽ അവധിക്കാല ദ്വിദിന ക്യാമ്പ് നടത്തി.