കൂടുതൽ വായിക്കുക28318/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28318 (സംവാദം | സംഭാവനകൾ) (' '''ഉപ്പുകണ്ടം ഗവ.യു.പി സ്കൂളിന്റെ ചരിത്രം''''' 19...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ഉപ്പുകണ്ടം ഗവ.യു.പി സ്കൂളിന്റെ ചരിത്രം

1974ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യ ക്ലാസ്സുകൾ തൊട്ടടുത്തുള്ള പള്ളികെട്ടിടത്തിലാണ് നടന്നത്. പിന്നീട് സ്കൂൾ കെട്ടിടത്തിൻെറ പണി തീർത്ത്ക്ലാസുകൾ അങ്ങോട്ടുമാറ്റുകയും ചെയ്തു. ഒരേക്കർ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടാക്കി ഗവൺമെന്റിലേക്ക് നൽകിയാണ് ക്ലാസ് ആരംഭിച്ചത്. ഇതിനായി ഒരു നിർമ്മാണ കമ്മിറ്റി ഉണ്ടാക്കി. നിർമ്മാണക്കമ്മിറ്റിയിൽ സജീവമായി ഉണ്ടായിരുന്ന ശ്രീ. കെ.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഈ സ്കൂൾ നിർമ്മാണത്തിൽ ആത്മാർത്ഥമായി സഹകരിച്ചു. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളുണ്ട് ഇവിടെ. ഹെ‍ഡ്മാസ്റ്ററുടെ ചാർജിൽ ശ്രീ. കെ.എ. കൃഷ്ണൻ ആദ്യം ചാർജെടുത്തു. പിന്നീട് ശ്രീമതി വി.പി. മറിയാമ്മയും ചാർജെടുത്തു. ആ‍ദ്യ ഹെ‍ഡ്മാസ്റ്റർ ശ്രീ. കുട്ടൻ സാർ ആണ്. ദേവേന്ദ്രൻ സാർ, സരസമ്മ ടീച്ചർ,വസുമതി ടീച്ചർ, ശ്രീമതി അന്നമ്മ പോത്തൻ എന്നിവർ പ്രധാനാദ്ധ്യാപകരായിരുന്നു. 1993 മെയ് 3 മുതൽ ശ്രീമതി അല്ലി തോമസ് പ്രധാനാദ്ധ്യാപികയായി തുടർന്നു. എംസി റോഡിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ പാഠ്യപാഠ്യേതര വിഷയങ്ങളിൽ വളരെ ഉന്നത നിലവാരം പുലർത്തുന്നു. L.S.S, U.S.S, Navodaya തുടങ്ങിയ മത്സര പരീക്ഷകളിൽ വർഷങ്ങളായി ഒരിക്കലും മുടക്കം വരാതെ ഉന്നത വിജയം കൈവരിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പിറ്റിഎ അധ്യാപകർ എന്നിവരുടെ കൂട്ടായ പരിശ്രമം കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് സഹായിച്ചിട്ടുണ്ട്.

ഗവ. യു.പി സ്കൂൾ നാൾവഴികളിലൂടെ

എറണാകുളം ജില്ലാ കലക്ടറും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന ശ്രീ. എസ്. കൃഷ്ണകുമാർ IAS എറണാകുളം ജില്ലയുടെ സമഗ്രവികസനത്തിനായി 1970 കളുടെ ആദ്യപകുതിയിൽ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി. അതിൽ പാലക്കുഴ പ‍‍ഞ്ചായത്തിലെ ഉപ്പുകണ്ടത്തും ഇല്ലിക്കനിരപ്പേലും വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത രേഖപ്പെടുത്തിയിരുന്നു. ഈ വികസന രേഖ, പാമ്പാക്കുട ബ്ലോക്ക് വികസന കാര്യാലയത്തിന്റെ ‍‍ഡ്രൈവർ ആയിരുന്ന ശ്രീ. കെ.ജെ. കുര്യാക്കോസ് പുതുശ്ശേരി വായിച്ചറിഞ്ഞിടത്തു നിന്നാണ് സ്കൂളിന്റെ ബീജവാപം നടന്നത്.

    ശ്രീ. കെ.ജെ. കുര്യാക്കോസ് 70കളുടെ ആരംഭത്തിൽ ഉപ്പുകണ്ടം ഗ്രാമത്തിൽ അവതരിപ്പിച്ച പ്രാഥമിക വിദ്യാലയം എന്ന ആശയം, നാട്ടുകാരുടെ അഭിലാഷം ആയി തീരാൻ അധികനാൾ വേണ്ടിവന്നില്ല. പാലക്കുഴ പഞ്ചായത്ത് ഭരണ സമിതി   ഉപ്പുകണ്ടം നിവാസികളുടെ ആവശ്യത്തിന്മേൽ പ്രമേയവും പാസാക്കി. അന്നത്തെ മുവാറ്റുപുഴ എംഎൽഎ ആയിരുന്ന ശ്രീമതി പെണ്ണമ്മ ജേക്കബ് പ്രമേയം സംബന്ധിച്ചകാര്യം നിയമസഭയിൽ ഉന്നയിക്കുകയും അച്യുതമേനോൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ, സ്ഥലവും കെട്ടിടവും നിർമ്മിച്ചു തന്നാൽ വിദ്യാലയം അനുവദിക്കാമെന്ന് എം.എൽ.എക്ക് ഉറപ്പും തന്നു.
       പ്രസ്തുത വിവരം ശ്രീമതി പെണ്ണമ്മ ജേക്കബ് ഗ്രാമീണരെ അറിയിച്ചു. സാമൂഹിക സേവന തൽപ്പരനായിരുന്ന കെ.ജെ. കുര്യാക്കോസ് ഈ ഉദ്യമത്തിന് മുന്നിട്ട് ഇറങ്ങി. എൽ.പി.സ്കൂളിന് ആവശ്യമായ ഒരേക്കർ സ്ഥലത്തിനുവേണ്ടി, അദ്ദേഹവും സേവന തൽപ്പരരായ മറ്റു ഗ്രാമീണരും കൂടി ശ്രീ പുത്തൻപുരയിൽ ദേവസ്യായുടെ രണ്ട് ഏക്കർ 75 സെന്റ് സ്ഥലം  19000രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. സ്കൂളിനാവശ്യമായ ഒരേക്കർ സ്ഥലം നിലനിർത്തി ബാക്കി സ്ഥലം ഹ‍‍ൗസ്പ്ലോട്ടുകളായി തിരിച്ച് നാട്ടുകാർക്ക് വിറ്റു. ഇടപാടുകഴിഞ്ഞപ്പോൾ സ്കൂളിന് സ്ഥലവും 500 രൂപയും മിച്ചം. സ്കൂളിനു വേണ്ടി ഈ സ്ഥലം പാലക്കുഴ പഞ്ചായത്തിൽ സറണ്ടർ ചെയ്യുകയും  ചെയ്തു. 
   പിന്നീട് കെട്ടിട നിർമ്മാണത്തിനു വേണ്ടിയുള്ള  കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയിൽ ഹൗസ് പ്ലോട്ടുകൾ വാങ്ങിയവരുൾപ്പടെ ശ്രീ കെ.ജെ. ജോൺ, കെ.എ. കൃഷ്ണൻ, പി.എം. ജോർജ്, ഇ.വി. സ്കറിയ, കെ.സി. സ്കറിയ, കെ.ജെ. കുര്യാക്കോസ്, എം.ജെ. ജേക്കബ്, പി.കെ. ജോസഫ്, ടി.കെ. കുഞ്ഞ്, പി.‍ഡി. ജോൺ, എബ്രഹാം, കെ.ആർ. പരമേശ്വരൻ, കെ.യു. മത്തായി, പി.യു. ജോർജ്, കെ.എ. തോമസ്, കെ.ജെ. ജോസഫ്,  എ.വി. ജോസഫ്, ജോസ് കെ. ജോൺ, പി.ടി. ജോൺ, ശ്രീ ജോസ്, കെ.ജെ. തോമസ്, എന്നീ കമ്മറ്റിയെ തെരഞ്ഞെടുത്തു. കെ.സി. സക്കറിയ, എക്സ് എം.എൽ.എ. പ്രസിഡന്റും , കെ.ജെ. കുര്യാക്കോസ് സെക്രട്ടറിയും, എം.ജെ. ജേക്കബ് ജോയിന്റ് സെക്രട്ടറി  ആയും തെരഞ്ഞെടുക്കപ്പെട്ടു. അവർ നാട്ടുകാരിൽ നിന്നും അന്യനാട്ടുകാരിൽനിന്നുമായി 24000 രൂപ പിരിച്ച് കെട്ടിടം പണി ആരംഭിച്ചു.
       1974ൽ മന്ത്രിസഭ അനുവദിച്ച ആദ്യ പട്ടികയിൽ ഉപ്പുകണ്ടംകാർക്ക് ഇടം കിട്ടിയില്ലെങ്കിലും പരിഷ്കരിച്ച് രണ്ടാമതിറങ്ങിയ 18 വിദ്യാലയങ്ങളിൽ ഈ വിദ്യാലയവും ഇടം പിടിച്ചു. ഉത്തരവ് ലഭിച്ചതിനെ തുടർന്ന് പാലക്കുഴ പള്ളി മതബോധനം നടത്തുന്ന കെട്ടിടത്തിൽ 1974 ജൂൺ ഒന്നാം തീയതി ഗവ. എൽ.പി.എസ്. ഉപ്പുകണ്ടം രൂപാത്കമായി.  കൂത്താട്ടുകുളം ഗവ. യു.പി.എസിലെ ശ്രീ കെ.എ. ക്യഷ്ണൻ ആദ്യ അധ്യാപകനായി ജോയിൻ ചെയ്തു. അന്ന് 20ൽ താഴെ കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിൽ ഓരോ ഡിവിഷൻ മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാരുടെ സഹകരണവും കമ്മിറ്റിയംഗങ്ങളുടെ ഉത്സാഹവും കൊണ്ട് 1974 october 12ാം തീയതി ഹൗസിംഗ് ബോർഡ് ചെയർമാനായിരുന്ന ശ്രീ കെ.ടി. ജേക്കബ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു.
  ഒന്നാം ക്ലാസ്സിൽ ആദ്യം ചേർന്ന കുട്ടികൾ 1977-78ൽ നാലാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയെങ്കിലും യു.പി. സ്കൂൾ ഇല്ലാതിരുന്നതുകൊണ്ട് അവർ മറ്റു വിദ്യാലയങ്ങളെ അശ്രയിച്ചു. ഇതിനിടയിൽ യു.പി. സെക്ഷൻ നിലവിൽ വരാതെ കെട്ടിടം പണിയാനുള്ള ഗവൺമെന്റ് തീരുമാനം വന്നു. അതനുസരിച്ച് കെട്ടിടം പണി മുവാറ്റുപുഴ PWD സെക്ഷൻ പൂർത്തീകരിച്ചു. കെട്ടിടം പണി പൂർത്തീകരിച്ചതിനെ തുടർന്ന് 1979 മുതൽ ആദ്യ കമ്മറ്റി upgradation ന് ശ്രമിച്ചു. 78-80 കാലഘട്ടത്തിൽ നടന്ന തീവ്രശ്രമത്തിന്റെ ഫലമായി യുപി ആക്കി ഉയർത്താമെന്ന് ഗവൺമെന്റ് സമ്മതിച്ചു. പിറവം മണ്ഡലം എം.എൽ.എ.യും മന്ത്രിയുമായിരുന്ന ശ്രീ ടി.എം. ജേക്കബിന്റെ പ്രത്യേക താൽപ്പര്യവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു. അങ്ങനെ 1980ൽ യു.പി. സ്കൂളിന് ആവശ്യമായ 50സെന്റ് സ്ഥലവും ക്ലാസ്സ് റൂമിനാവശ്യമായ ഫർണ്ണീച്ചരും ഒരുക്കാമെന്ന വ്യവസ്ഥയിൽ കമ്മിറ്റിക്കുവേണ്ടി ശ്രീ കെ.ജെ. ജോസഫ്, ജോസ് കെ. ജോണും ഡി.പി.ഐക്ക് രേഘമൂലം ഉറപ്പ് കൊടുത്തു. 1980-81ൽ 5ാം ക്ലാസ്സ് ആരംഭിച്ച് പടിപടിയായി ഉയർന്ന്  7ാം ക്ലാസ്സ് വരെ എത്തി.