ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/നാഴികക്കല്ലുകൾ/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkm (സംവാദം | സംഭാവനകൾ) (നാഴികക്കല്ലുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വർഷങ്ങളിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.കേരള പൊതുമരാമത്ത് വകുപ്പിന്റെ 18 ക്ലാസ്സ് മുറികളുള്ള കെട്ടിടം സ്കൂളിന് വലിയ ഒരു അനുഗ്രഹമായിരുന്നു.1987 നവംബർ 21-ന് ബഹുമാനപ്പെട്ട അന്നത്തെ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ.കെ.ചന്ദ്രശേഖരനാണ് ഈ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചത്.14.07.1999 -ന് ബഹുമാനപ്പെട്ട എം.പി.വീരേന്ദ്രകുമാറിന്റെ ഫണ്ടിൽ നിന്നും ഹയർസെക്കണ്ടറിക്ക് ലഭിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു.2002-2003 വർഷത്തിൽ ബഹുമാനപ്പെട്ട എം.പി ശ്രീ.എ.വിജയരാഘവൻ അനുവദിച്ച കെട്ടിടവും ഹയർസെക്കണ്ടറി വിഭാഗത്തിന് അനുഗ്രഹമായി.

ജില്ലാപഞ്ചായത്തിന്റെ കെട്ടിടങ്ങൾ 09.06.2000-ത്തിനും,10.06.2005-നും ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ഹൈസ്കൂൾ സയൻസ് ലാബിന് ഏഴു ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കെട്ടിടവും,ലാബ് ഉപകരണങ്ങൾ വാങ്ങാൻ ഡിപ്പാർട്ട്മെന്റ് അനുവദിച്ച മൂന്നര ലക്ഷം രൂപയും സയൻസ് പഠനത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിച്ചു.ഹയർസെക്കണ്ടറിക്ക് എല്ലാ വിഷയത്തിനും ലാബ് സൗകര്യങ്ങൾ ഇല്ലാത്തതും സ്കൂളിന് മൊത്തമായി ഒരു ഹാൾ ഇല്ലാത്തതും സമീപ കാലത്തുതന്നെ പരിഹരിക്കപ്പെടുമെന്ന് പൂർണ്ണവിശ്വാസമുണ്ട്.വിദ്യ തേടി വരുന്ന ഏതൊരു വിദ്യാർത്ഥിക്കും എല്ലാ അർത്ഥത്തിലും പൂർണ്ണമായ വിദ്യാഭ്യാസം നൽകാൻ സുസജ്ജമാണ് നമ്മുടെ ഈ വിദ്യലയം.