സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44067 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ഇവിടെ നെയ്യാർ അറബികടലിനോട് ചേർന്നു പുണരുന്നു കായലിന് ഇരുഭാഗത്തും പച്ചപിടിച്ച തെങ്ങിൻതോപ്പുകൾ നാളികേര കൃഷിയും മത്സ്യബന്ധനവും ആണ് ഇവിടുത്തെ പ്രധാന തൊഴിൽ മേഖലകൾ തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് കച്ചവടത്തിനും ജലഗതാഗതത്തിനുമായി നിർമ്മിക്കപ്പെട്ടതാണ് നെയ്യാറിന്റെ ഉപശാഖയായ അനന്ത വിറ്റോറിയ മാർത്താണ്ഡം കനാൽ പൂവാറിൽ നിന്ന് പൊഴിയൂരിലൂടെ തെക്കോട്ട് ഒഴുകി തമിഴ്നാട്ടിലെ കന്യാകുമാരി കുളച്ചൽ വരെയുള്ള പ്രദേശങ്ങളെ ഈ കനാൽ സമൃദ്ധമാക്കുന്നു പൊഴിയൂരിന്റെ കേന്ദ്രഭാഗത്ത് കനാലിന്റെ വടക്കുകിഴക്ക് തീരത്ത് പ്രസിദ്ധമായ ശ്രീമഹാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നു ചരിത്രപ്രധാനമായ ഈ ക്ഷേത്രം' ശ്രീ പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന ഐതിഹ്യമുണ്ട് തൊട്ടടുത്ത 100 വർഷത്തിലധികം ചരിത്രപാരമ്പര്യമുള്ള ഗവൺമെൻറ് യുപിസ്കൂൾ സ്ഥിതിചെയ്യുന്നു കനാലിന് തെക്കുപടിഞ്ഞാറുഭാഗത്ത് പൊഴിയൂർ മുസ്ലിം ജമാഅത്ത് പള്ളിയും അറബിക്കടലിനോട് ചേർന്ന നിർമ്മിക്കപ്പെട്ട തെക്കേ കൊല്ലങ്കോട് - പരുത്തിയൂർ ലത്തീൻ കത്തോലിക്ക ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്നു കൊല്ലങ്കോട് അതിർത്തി കഴിഞ്ഞാൽ പിന്നെ തമിഴ്നാട് അങ്ങനെ കേരളത്തിന്റെയും തമിഴ്നാടിന്റെയും സങ്കര സംസ്കാരം പുലർത്തുന്നവരാണ് ഇവിടത്തെ ദേശവാസികൾ തെക്കേ കൊല്ലങ്കോട് ഇടവകയുടെ നേതൃത്വത്തിൽ നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപിച്ചതാണ് പൊഴിയൂർ മാത്യൂസ് ഹൈസ്കൂൾ