ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15016 (സംവാദം | സംഭാവനകൾ) ('== '''സംസ്‌കൃതം കൗൺസിൽ''' == ജി എം എച് എസ് എസ് വെള്ളമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്‌കൃതം കൗൺസിൽ

ജി എം എച് എസ് എസ് വെള്ളമുണ്ട

ഗവണ്മെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിലൊന്നാണ് സംസ്‌കൃതം ക്ലബ്. വ്യത്യസ്ത രീതിയിൽ സംസ്‌കൃതപഠനത്തെയും അതുപോലെ കുട്ടികളുടെ ഭാഷാനൈപുനിയെ വളർത്തി എടുക്കുന്നതിലും സംസ്‌കൃതഭാഷയിലുള്ള കലാപരമായ കഴിവ് വളർത്തിയെടുക്കുന്നതിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രവർത്തിച്ചുവരുന്നു. സംസ്‌കൃതകലോത്സവങ്ങളിൽ ഈ സ്കൂളിലെ സംസ്‌കൃതവിദ്യാർത്ഥികൾ

നിറസാന്നിധ്യം ആവാറുണ്ട്. ക്ലബ്ബിന്റെ നിരന്തര പ്രവർത്തനം കൊണ്ട് നമ്മളിൽ നിന്ന് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാഠകം പോലുള്ള കലാരൂപങ്ങൾ കുട്ടികൾ കലോത്സവവേദികളിൽ മോഡൽ സ്കൂളിനെ പ്രധിനിധീകരിച്ചു മത്സരിക്കാറുണ്ട് എന്നത് സന്തോഷം നൽകുന്നു.

2021-2022അധ്യയന വർ ഷത്തിലെ സംസ്‌കൃതം കൗൺസിൽ ഭാരവാഹികൾ

പ്രസിഡന്റ് :ശ്രീമതി സുധ പി കെ (ഹെഡ് മിനിസ്ട്രെസ്, ജി എം എച് എസ് എസ് വെള്ളമുണ്ട )

വൈസ് പ്രസിഡന്റ് :ശ്രീമതി വിജിഷ ബി ആർ (എച് എസ് എ സംസ്‌കൃതം )

സെക്രട്ടറി :അഭിഷേക് സി എം (വിദ്യാർത്ഥി )

ജോയിന്റ് സെക്രട്ടറി :അഹല്യ പ്രകാശ് (വിദ്യാർത്ഥിനി )

എക്സിക്യൂട്ടീവ് മെമ്പർമാർ

നേഹമുരളി

ആവണി ജി

അനഘ ടി

നന്ദകൃഷ്ണ

ദേവനന്ദ

മുഴുവൻ സംസ്‌കൃതവിദ്യാർത്ഥികളും കൗൺസിലിന്റെ ഭാഗമായി നിരന്തരം പ്രവർത്തിക്കുന്നു. കൗൺസിലിന്റെ മികച്ച പ്രവർത്തനങ്ങൾ ചുവടെ നൽകുന്നു.

1)സംസ്‌കൃതദിനാചരണം

2021 ഒക്ടോബർ 29ന് വിദ്യാലയത്തിൽ സംസ്‌കൃതദിനാഘോഷം നടത്തി. ഈ പരിപാടി സിനിമാതാരം ശ്രീമതി ശ്രുതി വൈശാഖ് ഉദ്ഘാടനം നിർവഹിച്ചു. കെ എസ് ടി എഫ് സംസ്ഥാന കമ്മിറ്റി അംഗവും മീനങ്ങാടി ഹൈസ്കൂൾ സംസ്‌കൃതഅധ്യാപകനുമായ ശ്രീ രാജേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മിനിസ്ട്രെസ് ശ്രീമതി പി കെ സുധ ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ സംസ്‌കൃതം അദ്ധ്യാപിക ശ്രീമതി :വിജഷ ബി ആർ സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീമതി.ഷീജ നാപ്പള്ളി (സീനിയർ അസിസ്റ്റന്റ് )

ശ്രീ നാസർ സി (സ്റ്റാഫ്‌ സെക്രട്ടറി )

ശ്രീമതി ഉഷ കെ (എസ് ആർ ജി കൺവീനർ )

ശ്രീ പ്രസാദ് വി കെ (മുൻ സ്റ്റാഫ് സെക്രട്ടറി )എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അഭിഷേക് സി എം (വിദ്യാർത്ഥി )കൃതാക്ഞത രേഖപ്പെടുത്തി.

ഔദ്യോഗിക ചടങ്ങിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.

2)വായനാദിനാചരണ പരിപാടി

ഈ വർഷത്തെ വായനദിനവുമായി ബന്ധ പ്പെട്ട് "ഇതിഹാസം ആധുനിക കാഴ്ചപ്പാടിൽ"എന്ന വിഷയത്തെ കുറിച്ച് കുട്ടികൾ പ്രഭാഷണം നടത്തി. വിദ്യാലയത്തിലെ പത്താം തരം വിദ്യാർത്ഥി അഭിഷേക് സി എം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

3)വാർത്താവായന മത്സരം സംഘടിപ്പിച്ചു.

വിദ്യാലയത്തി സംസ്‌കൃതം ഭാഷയിൽ മൂന്നു മിനിറ്റ് സമകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി സംസ്‌കൃതവാർത്തവായന മത്സരം സംഘടിപ്പിച്ചു. പത്താം തരം വിദ്യാർത്ഥിനി അനഘ ടി ഒന്നാം സ്ഥാനം നേടി സബ്ജില്ലയിലേക്ക് തിരഞ്ഞെടുത്തു.

4.ചിത്രരചന മത്സരം

രാമായണമാസാചാരാണത്തിന്റെ ഭാഗമായി "രാമായണകഥാസന്ദർഭം ചിത്രരചനയിലൂടെ "ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികൾ ചിത്രരചന നടത്തി. ഒന്നാം സ്ഥാനം ആവണി ജി, രണ്ടാം സ്ഥാനം അബിൻ തോമസ് എന്നിവർ കരസ്ഥമാക്കി.

5)രാമായണപ്രശ്നോത്തരി

രാമായണമാസാചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് രാമായണപ്രശ്നോത്തരി സംഘടിപ്പിച്ചു. അനിരുദ്. വി,അഹല്യ പ്രകാശ് എന്നിവരെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു.