സി.ആർ.എച്ച്.എസ് വലിയതോവാള/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അക്കാദമിക പ്രവർത്തനങ്ങൾ
അക്ഷരക്കളരികൾ
ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പോരായ്മകൾ പരിഹരിക്കാൻ സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
'എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒരു മണിക്കുർ നേരം നടത്തുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളിൽ കുട്ടികൾ ഏറെ താല്പര്യത്തേടെ പങ്കെടുക്കുന്നു
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നത്.'
പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ
എല്ലാ ദിവസവും പത്രത്തിൽ വരുന്ന പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ നടത്തുന്നു. മാസാവസാനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.''
മാസാന്ത്യപരീക്ഷകൾ
എല്ലാ മാസത്തിന്റെയും അവസാനം പരീക്ഷകൾ നടത്തുകയും ഫലം രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.''
ടാലന്റ് ഡിസ്പേ ബോർഡുകൾ
കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ ബഹിർസ്ഫുരണങ്ങളായി മാറുകയാണ് ടാലന്റ് ഡിസ്പ്ലേ ബോർഡുകൾ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സന്ദേശങ്ങളും ഈ ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.
വിവിധ ഹൗസുകൾ
സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും ഹൗസ് അടിസ്ഥാനത്തിൽ നടത്തുന്നു.പ്രധാനമായും നാല് ഹൗസുകളാണുള്ളത്. റെഡ് ഹൗസ് ബ്ളൂ ഹൗസ് ഓറഞ്ച് ഹൗസ് ഗ്രീൻ ഹൗസ് ഹൗസിന് ഇൻ -ചാർജ് ആയി ടീച്ചേഴ്സ് ഉണ്ട്. കുട്ടികളിൽ നിന്ന് ലീഡേഴ്സിനെ തെരഞ്ഞെടുത്തിട്ടുണ്ട്.ആർട്സ് ,സ്പോർസ്, വിവിധ മത്സരങ്ങൾ ,സ്കൂൾ ഡിസിപ്ളിൻ എന്നിവ ഹൗസടിസ്ഥാനത്തിൽ നടത്തുകയും പോയിന്റ്സ് നൽകുകയും ചെയ്യുന്നു.ഇത് സ്കൂളിൽ നല്ല അച്ചടക്കം നിലനിർത്താൻ സഹായിക്കുന്നു.അക്കാദമിക് വർഷത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റ്സ് നേടുന്ന ഹൗസിന് എവർറോളിംഗ് ട്രോഫി നൽകി വരുന്നു. ഇതിലൂടെ സമാധാനപരമായ സഹവർത്തിത്വത്തിലൂടെയും മത്സരബുദ്ധിയോടെയും പ്രവർത്തിച്ച് സ്കൂളിൽ തിളക്കമാർന്ന വിജയം നേടാൻ കുട്ടികൾ പ്രാപ്തരാകുന്നു.
പ്രഭാത സായാഹ്ന ക്ലാസ്സുകൾ
*എല്ലാവർഷവും ജൂൺ ആദ്യവാരംമുതൽ തന്നെ പത്താം ക്ലാസിലെ കുട്ടികൾക്കായി രാവിലെ 9 മുതലും വൈകുന്നേരം 4.30 വരെയും കൃത്യമായ ടൈംടൈബിൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു *എൽ എസ്സ് എസ്സ്,യുഎസ്സ് എസ്സ് ,എൻ എം എം എസ്സ് സ്കോളർഷിപ്പ് പരീക്ഷകൾക്കും പ്രത്യേക പരിശീലന ക്ലാസ്സുകൾ നടക്കുന്നു.
ബോധവത്ക്കരണ ക്ലാസ്സുകൾ
*വ്യത്യസ്ത വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു.പത്താം ക്ലാസ്സ് പഠന ഒരുക്ക ക്ലാസുകളും ശുചിത്വ ബോധവത്ക്കരണ ക്ലാസ്സുകളും വ്യക്തിത്വ വികസന ക്ലാസ്സുകളും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗ ദുരുപയോഗ സാധ്യതകളെക്കുറിച്ചും ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സുകളും എല്ലാ വർഷങ്ങളിലും നടക്കുന്നു
പച്ചക്കറിത്തോട്ടം
*സ്കൂൾ നെയ്ച്വർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും പച്ചക്കറിത്തോട്ടം നിർമ്മിക്കാറുണ്ട്.പയർ ,പച്ചമുളക്,വഴുതന,കാബേജ്,തക്കാളി തുടങ്ങിയവ കൃഷി ചെയ്ത് സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കുവേണ്ടുന്ന വിളകൾ ശേഖരിക്കുന്നു. *2019 അധ്യയന വർഷത്തിൽ സ്കൂളിൽ ഒരു ഫല വൃക്ഷ ഉദ്യാനം നട്ടു പിടിപ്പിക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു.
ക്ലാസ്സ് പി ടി എ
- കൃത്യമായ ഇടവേളകളിൽ ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിക്കുകയും കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.കുട്ടികളെ സംബന്ധിച്ചുള്ള എല്ലാ പ്രശ്നങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.പ്രശ്നപരിഹരണത്തിനാവശ്യമായ തീരുമാനങ്ങൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ എടുക്കുന്നു.അത് കുട്ടികളുടെ പഠനനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നു.
ഫണ്ട് കളക്ഷൻ
*എല്ലാ വ്യാഴാഴ്ച്ചകളിലും കുട്ടികൾ കൊണ്ടുവരുന്ന ചില്ലിത്തുട്ടുകൾ ശേഖരിക്കുന്നു.അത് പാപപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനും ചികിത്സാസഹായത്തിനുമായി ഉപകരിക്കുന്നു.
പൊതിച്ചോറ്
*ആഴ്ചയിലൊരുദിവസം 150 ഓളം കുട്ടികൾ പൊതിച്ചോറ് കൊണ്ടുവരികയും അത് പി ടി എ യുടെ സഹായത്തോടെ നെടുംങ്കണ്ടത്തുള്ള സ്നേഹസദൻ ആശ്രമത്തിലെത്തിക്കുകയും ചെയ്യുന്നു.
റിസോഴ്സ് ടീച്ചർ
* പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പിന്തുണ നൽകുന്നതിനുമായി ഒരു IED റിസോഴ്സ് ടീച്ചറിന്റെ സേവനം സ്കൂളിൽ ലഭ്യമാണ്.
ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട്-
*ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.സ്വന്തമായി മുന്നോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
നവപ്രഭ
*ഒമ്പതാം ക്ലാസ്സിലെ കുട്ടികളെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും മുന്നോട്ടെത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിനുമായി ആവിഷ്ക്കരിച്ചിരിക്കുന്ന നവപ്രഭ പദ്ധതി വളരെ നന്നായി മുന്നോട്ട് പോകുന്നു.
ദിനാചരണങ്ങൾ
അധ്യയന വർഷത്തെ എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും സമുചിതമായി ആഘോഷിക്കുന്നു
പരിസ്ഥിതിദിനം
ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.






ലഹരിവിരുദ്ധദിനം
ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായി സ്കൂളിലെത്തിയ നെടുങ്കണ്ടം എൻ.സി.സി. യൂണിറ്റംഗങ്ങളെ സ്വീകരിച്ചു. മനുഷ്യരാശിയെ കാർന്നുതിന്നുന്ന വിവിധതരം മയക്കുമരുന്നുകൾ,ലഹരിപദാർഥങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകി.



വായനദിനം
വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ലൈബ്രറി പുസ്തകങ്ങൾ എല്ലാ ക്ലാസിലെയും കുട്ടികൾക്ക് വിതരണം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശങ്ങൾ നൽകി.വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കഥാ രചന, കവിതാ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.
അധ്യാപകദിനം
പിടി.എ,സ്കൂളിലെ വിവിധ ഹൗസുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകദിനാചരണം നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസാകാർഡുകളും പൂച്ചെണ്ടുകളും കുട്ടികൾ സമ്മാനിച്ചു.






- *അധ്യാപകദിനം 2019-2020



*ശിശുദിനം
എല്ലാ വർഷവും ശിശുദിനം സ്കൂളിൽ സമുചിതമായി ആചരിക്കുന്നു


