എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/കരിന്തിരി

Schoolwiki സംരംഭത്തിൽ നിന്ന്
08:46, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറണാട്ടുകര/അക്ഷരവൃക്ഷം/കരിന്തിരി എന്ന താൾ എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/കരിന്തിരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരിന്തിരി

ശൂന്യത .......... ശൂന്യത
ഒരു വെട്ടത്തിനായി ദാഹിച്ചു
നിമിഷത്തിലൊരു തിരിയായി
കത്തി - കരിന്തിരിയായി
തീർന്ന നിമിഷങ്ങളോർക്കുന്നു
ഞാനെന്റെ കൗമാര യൗവന ബാല്യ സ്വപ്നങ്ങളെ
അച്ഛന്റെ നെഞ്ചിലമർത്തി ഇരുത്തിയെന്നെ
താരാട്ടുപാടിയുറക്കിയതോർത്തു ഞാൻ
കേശം പിടിച്ചമ്മ ചീകിയപ്പോൾ
മോങ്ങിക്കരഞ്ഞതും ഓർത്തുപോയി
അപ്പുറത്താരോ പഠിക്കുന്ന പാഠങ്ങൾ
കൗതുകപൂർവ്വം ഞാൻ നോക്കി നിന്നു
ഞാൻ കൊഞ്ചിപ്പറഞ്ഞൊരു വാക്യവും
"അമ്മേ ,എനിക്കുമതുപോൽ പഠിച്ചിടേണം "

അമർദേവ് കെ വി
6 B എസ് ആർ കെ ജി വി എം എഛ് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കവിത