പളളിപ്രം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പളളിപ്രം എൽ പി എസ് | |
---|---|
വിലാസം | |
പെരിങ്ങാടി പള്ളിപ്രം എൽ പി സ്കൂൾ,പെരിങ്ങാടി , പെരിങ്ങാടി പി.ഒ. , 673312 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0490 2332725 |
ഇമെയിൽ | pallipramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14419 (സമേതം) |
യുഡൈസ് കോഡ് | 32020500103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ന്യൂ മാഹി,, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ കൊളായി |
പി.ടി.എ. പ്രസിഡണ്ട് | റഫീന |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീവിദ്യ |
അവസാനം തിരുത്തിയത് | |
08-01-2022 | MT 1259 |
ചരിത്രം
1925ൽ ശ്രീ കുനിയിൽ ചോയിഗുരുക്കളുടെ നേതൃത്വത്തിൽ ആണ് പള്ളിപ്രം എൽ.പി സ്കൂൾ സ്ഥാപിതമായത്. പ്രദേശത്തെ ജനങ്ങളെ വിദ്യാഭാസപരമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.
തുടക്കത്തിൽ ഈ സ്കൂളിന് 1 മുതൽ 5 വരെ ക്ലാസുകളുണ്ടായിരുന്നു. അന്നത്തെ കാലത്ത് ഒളവിലം, പാത്തിക്കൽ,കവിയൂർ,പള്ളിപ്രം പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കാൻ വേണ്ടി എത്തിയിരുന്നു.
ഭൗതികസാഹചര്യത്തിൻ്റെ കാര്യത്തിൽ അന്നത്തെകാലത്ത് വളരെ പരിമിതികളുണ്ടായിരുന്നു.ഓലമേഞ്ഞ മേൽക്കൂര,ചാണകം തേച്ച നിലം, കട്ടകൊണ്ടുള്ള ചുമർ എന്നിവയായിരുന്നു വർഷങ്ങൾക്ക് മുൻപ്.എന്നാൽ 2004 ൽ മാനേജ്മെൻ്റിൻ്റെ സഹായത്താൽ ചുമർകല്ല് കൊണ്ട് കെട്ടി സിമൻ്റ് തേച്ചു.മേൽക്കൂര ഓടിടുകയും വൈദ്യുതീകരിച്ച ഓഫീസ്മുറി എന്നിവ നിർമ്മിച്ചു തന്നു.പി.ടി.എ യുടെ സഹകരണത്തോടെ നിലം സിമൻ്റ് ചെയ്യാൻ സാധിച്ചു.2 ടോയ്ലെറ്റുകൾ പി.ടി.എ യുടേയും പഞ്ചായത്തിൻ്റെയും സഹകരണത്തോടെ നിർമ്മിക്കാൻ സാധിച്ചു.
പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനു വേണ്ടി പ്രത്യേകം കെട്ടിടം 2013 വർഷത്തിൽ മാനേജ്മെൻ്റ് നിർമ്മിച്ചു തന്നിട്ടുണ്ട്. ഇപ്പൊൾ പ്രീ-പ്രൈമറി ക്ലാസുകളുടെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നുണ്ട്.
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ജീവിതത്തിൻ്റെ നാനാതുറകളിൽ വളരെ നല്ല രീതിയിൽ സേവനമനുഷ്ഠിക്കുന്നവരായിട്ടുണ്ട്.
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപികയടക്കം ആകെ നാല് അധ്യാപകരാണുള്ളത്. വിദ്യാഭ്യാസവകുപ്പിൻ്റെ എല്ലാ പരിപാടികളും മികവാർന്ന രീതിയിൽ നടപ്പിലാക്കാറുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഓട് മേഞ്ഞ കെട്ടിടം.നിലം സിമൻ്റ്.പ്രത്യേക ഓഫീസ്റൂം.പ്രീ പ്രൈമറി കെട്ടിടം.പ്രീ കെ.ഇ.ആർ കെട്ടിടം.15 സെൻ്റ് സ്ഥലം.കളിസ്ഥലം ഉണ്ട്.ആവശ്യത്തിന് ഫർണിച്ചർ ഉണ്ട്.2 computers
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ. കലാകായിക പ്രവർത്തനങ്ങൾ. ശുചിത്വക്ലബ്ബ്
മാനേജ്‌മെന്റ്
കെ.രവീന്ദ്രൻ പുത്തൻപുരയിൽ, കവിയൂർ, PO ചൊക്ലി 670672
മുൻസാരഥികൾ
ഗോവിന്ദൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കൽക്കത്താംകണ്ടി കുഞ്ഞിരാമൻ മാസ്റ്റർ, മാധവി ടീച്ചർ, പി. കരുണാകരൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കവയൂർ രാജഗോപാലൻ മാസ്റ്റർ (സാഹിത്യകാരൻ), സി.വി.രാജൻ മാസ്റ്റർ (പരിസ്ഥിതിപ്രവർത്തകൻ)
വഴികാട്ടി
{{#multimaps: 11.7084005,75.5481119 | width=700px | zoom=16 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14419
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ