എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൗരാണികതയുറങ്ങുന്ന കുടശ്ശനാട്

നാനാ ജാതി മതങ്ങളുടെ സംഗമ ഭൂമിയായ കുടശ്ശനാട് ആലപ്പുഴ ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി .െയ്യുന്ന ടെറു ഗ്രാമമാണ്.കുടശ്ശനെന്നാൽ ബുദ്്ധനാണെന്നും ധാരാളം ബുദ്ധമതാനുയായികൾ ഉണ്ടായിരുന്നതിനാലാണ് കുടശ്ശനാട് എന്ന പേരു വന്നത് എന്നും പറയപ്പെടുന്നു.ഒരു കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ നെല്ലറയായിരുന്നു ഇവിടം. ഗതകാല സ്മൃതിയുണർത്തി കരിങ്ങാലി പുഞ്ട ഇന്നും പഴയതലയെടുപ്പോടെ നിലനിൽക്കുന്നു.രാജഭരണക്കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ അതിർത്തി പ്രദേശമായിരുന്ന കുടശ്ശനാട് കായംകുളം രാജാവിന്റെ അധീശ്വത്തിലായിരുന്നു. കുടശ്ശനാടിനെ മറ്റു രാജ്യങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുവാൻ കാായംകുളം രാജാവ് നിർമ്മിച്ച കിടങ്ങാണ് ഇന്ന് ഈ നാടിന്റെ മുഖ്യ ജലസ്രോതസ്സുകളിൽ ഒന്നായ തോണ്ടുകണ്ടം തോടായി മാറിയത് എന്നു പറയപ്പെടുന്നു. കരിങ്ങാലി പാടശേഖരങ്ങളിൽ ജലസേചനത്തിനായി1964ൽ തോണ്ടുകണ്ടം തോടിന് വീതി കൂട്ടി.ഇന്ന് ആലപ്പുഴ ജില്ലയേയും പത്തനംതിട്ട ജില്ലയേയും വേർതിരിക്കുന്ന അതിരാണ് തോണ്ടുകണ്ടം തോട്.മൂന്നുവശവും വ്യാപിട്ടു കിടക്കുന്നകരിങ്ങാലിപ്പു‍ഞ്ച കുടശ്ശനാടിന്റെ കാർഛിക സമൃദ്ധിയുടെ അടയാളമാണ്.കുടശ്ശനാടിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ അടയാളം കൂടിയാണ് ഈ പുഞ്ച.


കായുകുളം രാജാവ് സന്ദർശനത്തിനെത്തുമ്പോൾ കുട വെച്ചിരുന്ന സ്ഥലമാണ് കുടശ്ശനാടായി മാറിയത് എന്നും അഭിപ്രായമുണ്ട്. പരശുരാമൻ കേരളത്തെ പതിനാറ് നാടുകളായി വിഭജിട്ടതിലൊരു നാടായ കുടനാടുമായി ബന്ധപ്പെട്ടാണ് കുടശ്ശനാട് ഉണ്ടായത് എന്നും പറയപ്പെടുന്നു. കായംകുളം രാജാവിന്റ പ്രധാനികളിൽ പലരും ഇവിടെ താനസിച്ചിരുന്നവരാണെന്ന് പറയപ്പെടുന്നു.രാജാവന്റെ ചന്ദ്രക്കാരൻ(കണക്കെഴുത്തുകാരൻ) കുടശ്ശനാട്ടുകാരനായിരുന്നു.ഈ പ്രദേശത്തെ ഭടന്മാരുടെ തലവനായ വീരമാർത്താണ്ഡപ്പിള്ള കേൾവികേട്ട യോദ്ധാവായി അറിയപ്പെട്ടിരുന്നആളാണ്.

തിരുമണിമംഗലം മഹാദേവ-മഹാവിഷ്ണു ക്ഷേത്രം, സെന്റ് സ്റ്റീഫൻസ് ഓർത്ത് ഡോക്സ് കത്ത്രീഡൽ ദേവാലയം, സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി, വലിയമീട്ടിൽ മദർ ദനഹാ ദേവാലയം എന്നിവ കുടശ്ശനാടിന്റെ മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാണ്.