Lkframe/Header

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19068-wiki (സംവാദം | സംഭാവനകൾ) ('അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികത,...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികത, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങൾ, വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം അതിനൊപ്പം മുന്നേറാനും, ചിന്തകൾ അതിനു മുമ്പേ പറക്കാനും ഉതകുന്ന വിധത്തിൽ ഒരു സംഘം വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വള്ളിക്കുന്ന് സി.ബി.ഹയർ സെക്കന്ററി സ്കൂൾ 2018 -19 വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. മുൻ വര്ഷങ്ങളിലെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയിലെ അംഗങ്ങളുടെ പ്രവർത്തന മികവും ആവേശവും ലിറ്റിൽ കൈറ്റ്സിന്റെ തുടർപ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുകയും ചെയ്തു. സ്കൂളിലെ ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിലും സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുന്നതിനും സാധിച്ചു എന്നതിലുപരി സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റേതൊരു ക്ലബിനെക്കാളും കൂടുതൽ, വിദ്യാർഥികളിലേക്കും പൊതുജനങ്ങളില്ലേക്കുമിറങ്ങി മികവുറ്റ, വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ടീം ലിറ്റിൽ കൈറ്റ്സിന് സാധിച്ചു എന്നതിൽ അഭിമാനിക്കുന്നു.

"https://schoolwiki.in/index.php?title=Lkframe/Header&oldid=1216455" എന്ന താളിൽനിന്ന് ശേഖരിച്ചത്