‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ/അക്ഷരവൃക്ഷം/പുനർജൻമം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ) (Abhaykallar എന്ന ഉപയോക്താവ് ‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്/അക്ഷരവൃക്ഷം/പുനർജൻമം എന്ന താൾ ‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ/അക്ഷരവൃക്ഷം/പുനർജൻമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുനർജൻമം

നാടാകെ നിശ്ചലം.

എന്നാൽ മനസ്സ് കലുഷിതമാണ്. സാധാരണ ഈ ഘട്ടങ്ങളിൽ അക്ഷരങ്ങളെ ആശ്രയിക്കുകയാണ് പതിവ്. എന്നാൽ ഇന്നതിന് സാധിക്കുന്നില്ല. മറ്റൊരാളുടെ അക്ഷരങ്ങളിലും ആശയങ്ങളിലും താത്കാലിക ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. പക്ഷേ, അത് വിജയിച്ചില്ല.

അങ്ങനെ ഒരുപാട് നേരത്തെ ആലോചനകൾക്കും ഓർമ്മപുതുക്കലിനും ശേഷമാണ് ഞാൻ അതിന് മുതിർന്നത്. എന്റെ മേശയിൽ അപ്പോഴും ആരാലും കുഴിച്ചുമൂടപ്പെടാതെ,രക്തം വാർന്ന് മരണപ്പെട്ട ആ പേനയുടെ ജഡം കിടപ്പുണ്ടായിരുന്നു .വളരെ കഷ്ടപ്പെട്ടാണ് ഞാൻ അത് എടുത്തത്. കാരണം ആ മരണത്തിൽ എനിയ്ക്കും പങ്കുണ്ട്. വെറുമൊരു മരണമല്ല,അത് ഒരു കൊലപാതകമായിരുന്നു.


പക്ഷേ, അതിനെയൊകെ അതിജീവിച്ച് എന്റെ തൂലിക പുനർജനിക്കുമെന്ന് എനിക്ക് തീർച്ചയാണ്.
ഒരു വ്യാധിയ്ക്കു മുന്നിലും കാലിടറാതെ,എന്റെ തൂലിക എപ്പോഴും ചലിച്ചുകൊണ്ടേയിരിക്കും. കാരണം, എന്റെ തൂലികയിലെ മഷി,എന്റെ മുന്നിലെ കോടികളുടെ ജീവരക്തമാണ്. അത് വറ്റാൻ ഞാൻ അനുവദിക്കില്ല. അങ്ങനെ വളരെ ശ്രമപ്പെട്ട് ഞാൻ എഴുതി, ആ കവിത "അതിജീവനം"....

അനസൂയ സി സുധൻ
XII എ പി ജെ അബ്ദുൾ കലാം എഛ് സ് സ് തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കഥ