ഗവ. എൽ പി സ്കൂൾ പുതിയവിള/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ് .

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ, നോട്ടീസ്, പ്ലക്കാർഡ്, എന്നിവ തയ്യാറാക്കി പ്രദർശിപ്പിക്കാറുണ്ട്. ശുചിത്വം, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ സ്കൂളിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.

ഗണിത ക്ലബ്

കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ ഗണിതമൂല

ഒരോ വീടുകളിലും ഗണിതമൂല സജ്ജീകരിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. ഗണിത ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങളും ജീവചരിത്ര രചനകളും ഉൾപ്പെടുത്തിയ ചാർട്ട്, ഗണിത പാറ്റേൺ, ഗണിത കിറ്റ്, സംഖ്യാ ചക്രം എന്നിവ ഒരോ ക്ലാസിലും സജ്ജീകരിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ക്ലബ്

ഹലോ ഇംഗ്ലീഷ് ന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ ക്ലാസുകളിൽ നടത്താറുണ്ട്. Riddle, Puzzle, വായനാ കാർഡ് എന്നിവ ക്ലബുകാരുടെ നേതൃത്വത്തിൽ നിർമിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുകയും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുകയും ചെയ്യാറുണ്ട്.

വിദ്യാരംഗം

കവികളുടെ ചിത്രങ്ങൾ, ജീവചരിത്രങ്ങൾ ഇവ തയ്യാറാക്കുകയും ആൽബം നിർമിക്കുകയും ചെയ്യുന്നു. കവിയരങ്ങുകൾ, ബാലസഭ, പതിപ്പ് നിർമ്മാണം, ദിനാചരണങ്ങൾ, കവിതാമത്സരങ്ങൾ, ഇവ സാഹിത്യക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

ആരോഗ്യ ക്ലബ്

ശുചിത്വ ക്ലബും ആരോഗ്യക്ലബും സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ശുചിത്വ ശീലങ്ങളെപ്പറ്റിയും ആരോഗ്യകരമായ ജീവിത രീതിയെപ്പറ്റിയും പ്രശസ്ത വ്യക്തികളുടെ ക്ലാസുകൾ നൽകാറുണ്ട്. ദിനാചരണ പ്രവത്തനങ്ങളിലും പരിസര ശുചീകരണത്തിലും ക്ലബ് മുൻതൂക്കം നൽകുന്നു. പ്രഥമ ശുശ്രൂഷയ്ക്കാവശ്യമായ വസ്തുക്കൾ സ്കൂളിൽ സജ്ജമാണ്.

സുരക്ഷ ക്ലബ്

ക്ലാസ് റൂമുകളും പരിസരവും ക്ലബിന്റെ മേൽനോട്ടത്തിൽ MPTA യുമായി ചേർന്ന് വൃത്തിയാക്കും. സുരക്ഷാ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ ക്ലാസ് മുറികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസ് മുറികൾ സാനിറ്റൈസ് ചെയ്യുകയും സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.