സി എം എസ്സ് എൽ പി എസ്സ് വെങ്ങളം

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuthonippara (സംവാദം | സംഭാവനകൾ)

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലും എഴുമറ്റൂർ വില്ലേജിലും ഉൾപ്പെട്ടതാണ് സി എം എസ് എൽ പി സ്കൂൾ. ചർച്ച മിഷണറി സൊസൈറ്റി എൽ പി സ്കൂൾ എന്നാണ് പൂർണ്ണരൂപം. 1926ൽ പള്ളിയും പള്ളിക്കൂടവും ഒന്നിച്ചാണ് സ്ഥാപിച്ചത്. പാറക്കെട്ടുകൾ നിറഞ്ഞ ഉൾപ്രദേശമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ്സ് എൽ പി എസ്സ് വെങ്ങളം
വിലാസം
എഴുമറ്റൂർ

എഴുമററൂർ
,
എഴുമററൂർ പി.ഒ.
,
689586
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1926
വിവരങ്ങൾ
ഫോൺ0469 2794211
ഇമെയിൽsomapkorah@yahoo.com
കോഡുകൾ
സ്കൂൾ കോഡ്37636 (സമേതം)
യുഡൈസ് കോഡ്32120601620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ10
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോമ പീ കോര
പി.ടി.എ. പ്രസിഡണ്ട്അശ്‌വതി തങ്കപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ജോബിൻ
അവസാനം തിരുത്തിയത്
07-01-2022Sindhuthonippara



പേര്=സി എം എസ്സ് എൽ പി എസ്സ്‍വെങ്ങളം| സ്ഥലപ്പേര്=വെങ്ങളം| വിദ്യാഭ്യാസ ജില്ല=തിരുവല്ല| സ്കൂൾ കോഡ്=37636| റവന്യൂ ജില്ല=പത്തനംതിട്ട| ഉപ ജില്ല=വെണ്ണിക്കുളം| ഭരണം വിഭാഗം = എയ്ഡഡ്| സ്കൂൾ വിഭാഗം = പൊതു വിദ്യാലയം| സ്കൂൾ കോഡ്=37636| സ്ഥാപിതദിവസം=1| സ്ഥാപിതമാസം=June| സ്ഥാപിതവർഷം=1926| സ്കൂൾ വിലാസം=വെങ്ങളം
എഴുമറ്റൂർ പി ഒ
പത്തനംതിട്ട| പിൻ കോഡ്=689586| സ്കൂൾ ഫോൺ=9847114709| സ്കൂൾ ഇമെയിൽ=somapkorah@yahoo.com| പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ| പഠന വിഭാഗങ്ങൾ2=| പഠന വിഭാഗങ്ങൾ3=| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=8| പെൺകുട്ടികളുടെ എണ്ണം=7| വിദ്യാർത്ഥികളുടെ എണ്ണം=15| അദ്ധ്യാപകരുടെ എണ്ണം=1| പ്രിൻസിപ്പൽ= -| പ്രധാന അദ്ധ്യാപകൻ=ശ്രീമതി സോമ പി കോര | പി.ടി.ഏ. പ്രസിഡണ്ട്=Mini M.K | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=14| ഗ്രേഡ്= 4 | സ്കൂൾ ചിത്രം=‎37636.jpg }}

ചരിത്രം

സിഎംഎസ് മിഷനറിമാരുടെ ത്യാഗോജ്വലവും സമർപ്പണവും ആയ ജീവിതത്തിൻറെ ഫലമായാണ് സിഎംഎസ് സ്കൂളുകൾ സ്ഥാപിതമായത്. അക്ഷരജ്ഞാനവും അറിവും നേടിയ ഒരു സമൂഹം ഉണ്ടാകണം എന്ന കാഴ്ചപ്പാടോടെയാണ് മിഷനറിമാർ ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിഎംഎസ് കോർപ്പറേറ്റ് മാനേജ്മെൻറിൻയും നാട്ടുകാരുടെയും ശ്രമഫലമായാണ് മലയോര പ്രദേശമായ എഴുമറ്റൂര് വെങ്ങളം സി എം എസ് എൽ പി സ്കൂൾ 1926ൽ സ്ഥാപിതമായത്. അന്നുമുതൽ ഈ പ്രദേശത്ത് വെളിച്ചം പകരുന്ന ഒരു സ്ഥാപനമായി സി എം എസ് എൽ പി സ്കൂൾ വെങ്ങളം നിലകൊള്ളുന്നു.

ഭൗതികസാഹചര്യങ്ങൾ

മഴവെള്ള സംഭരണി, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ, കമ്പ്യൂട്ടർ, ടോയ്‌ലെറ്റുകൾ ഇവിടെയുണ്ട്. സ്കൂളിന് ആവശ്യമായ മേശകൾ, കസേരകൾ, അലമാരകൾ മുതലായവ ഉണ്ട്. ലൈബ്രറി അലമാരകൾ, കുട്ടികൾക്ക് പഠനോപകരണങ്ങൾ ഇവിടെയുണ്ട്. എല്ലാ ക്ലാസ്സുകളിലും ഫാൻ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇരിക്കുന്നതിന് ഉള്ള കസേരകൾ ബെഞ്ചുകൾ ഇവ ക്രമീകരിച്ചിട്ടുണ്ട്.

മികവുകൾ

LSS പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു. ശാസ്ത്രമേള, സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു. ഐ ടി പരിശീലനം, വായനാ പരിപോഷണം ലൈബ്രറിയിലൂടെ നടത്തുന്നു. Hello English പഠനം നടത്തുന്നു.

മുൻസാരഥികൾ

മുൻ സാരഥികളായി M.K Cherian sir Madathumchal, M.C Annamma teacher Perumpetty, K.M Saumel sir Ezhumattoor, M.T Aley teacher Ezhumattoor എന്നിവരും 1999 June 1 മുതൽ Soma P Korah Ezhumattoor ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കിഷോർ തങ്കച്ചൻ ഓർത്തോപീഡിക് ഡോക്ടറായി കണ്ണൂരിൽ സേവനം ചെയ്യുന്നു. കൂടാതെ അധ്യാപകർ, എൻജിനീയർമാർ, സാമൂഹ്യപ്രവർത്തകർ, ജനപ്രതിനിധികൾ എന്നീ നിലകളിൽ സേവനം ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികളും ഉണ്ട്.

ദിനാചരണങ്ങൾ

റിപ്പബ്ലിക് ഡേ, സ്വാതന്ത്ര്യദിനം, ശിശുദിനം, പരിസ്ഥിതിദിനം മുതലായ എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളും ആഘോഷപൂർവ്വം സ്കൂളിൽ നടത്തുന്നു.

അധ്യാപകർ

Soma P Korah പറങ്കാമൂട്ടിൽ എഴുമറ്റൂർ ഹെഡ്മിസ്ട്രസ് ആയും, Susan P Thomas തേമാലിൽ വാളക്കുഴി, Dijo T J തടത്തിൽ ചാന്നാനിക്കാട് എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വായന പ്രോത്സാഹിപ്പിക്കൽ, സ്കൂൾ ബ്യൂട്ടി ഫിക്കേഷൻ, പരിസരത്തെ അറിയുക, പരിസരശുചീകരണം, കലാകായിക പ്രവർത്തനം, മോറൽ ക്ലാസുകൾ നടത്തുന്നു.

ക്ളബുകൾ

സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ഇവ പ്രവർത്തിക്കുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ട റവന്യൂ ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ ഉൾപ്പെട്ടതാണ് വെങ്ങളം സി എം എസ് എൽ പി സ്കൂൾ.