പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/കിച്ചുവും കൂട്ടരും

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33324 (സംവാദം | സംഭാവനകൾ) (33324 എന്ന ഉപയോക്താവ് പി ആർ ഡി എസ് യുപിഎസ് അമരാപുരം/അക്ഷരവൃക്ഷം/കിച്ചുവും കൂട്ടരും എന്ന താൾ പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/കിച്ചുവും കൂട്ടരും എന്നാക്കി മാറ്റിയിരിക്കുന്നു: original name)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിച്ചുവും കൂട്ടരും

ഒരു ഗോതമ്പു വയലിനരികിലുള്ള മരത്തിലാണ് കിച്ചുക്കുരുവിയും ചങ്ങാതിമാരും താമസിച്ചിരുന്നത്. കൊയ്ത്തു കഴിഞ്ഞ് ഗോതമ്പുമണികൾ കിട്ടാതായപ്പോൾ കിച്ചു ചങ്ങാതിമാരോട് പറഞ്ഞു
കീയോം കീയോം ഞാൻ ചൊല്ലാം
കൊയ്ത്തു കഴിഞ്ഞീ വയലെല്ലാം
പൊൻകതിരാടും വയൽ തേടി
പാറുകപാറുക നാമെല്ലാം
അങ്ങനെ പുതിയൊരു വയൽ തേടി അവർ വളരെ ദൂരം പറന്നു .എന്നാൽ വഴിയിലെങ്ങും മറ്റൊരു വയൽ കണ്ടെത്താൻ സാധിച്ചില്ല. പറന്നു ക്ഷീണിച്ച അവർ ഒരു ഗ്രാമത്തിലെ വീട്ടിനടുത്തുള്ള മരച്ചില്ലയിൽ ചെന്നിരിന്നു. അപ്പോൾ ചിലു എന്നു പേരുള്ള കുരുവി പറഞ്ഞു.
വീടിനടുള്ളിലടുക്കളയിൽ
വലിയൊരു ചില്ലിൻ പാത്രത്തിൽ
ഉണ്ടേയുണ്ടേ ഗോതമ്പ്
കൊത്തിക്കൊത്തി തിന്നാൻ വായോ
അതു കേട്ട് കിച്ചു പറഞ്ഞു ചങ്ങാതിമാരേ ചില്ലു പാത്രത്തിൽ നിന്ന് നമുക്ക് കൊത്തിത്തിന്നാൻ സാധിക്കില്ല. ആ പാത്രത്തിൽ നിന്ന് അത് പുറത്തെടുക്കണം. പക്ഷേ, മറ്റ് കുരുവികൾ അത് വകവയ്ക്കാതെ ജനാലയിലൂടെ പറന്ന് അകത്തെത്തി - എന്നിട്ട് ചില്ലു പാത്രത്തിൽ ആഞ്ഞു കൊത്താൻ തുടങ്ങി. ചില്ലുപാത്രം നല്ല ബലമുള്ളതായിരുന്നു. എത്ര കൊത്തിയിട്ടും കുരുവികൾക്ക് ഗോതമ്പുമണി കിട്ടിയില്ല. ചുണ്ടുകൾ വേദനിച്ച അവർ നിരാശരായി .അപ്പോൾ ആ വീട്ടിലെ പൂച്ച ങ്യാവൂ .... ങ്ങ്യാവൂ എന്ന് കരഞ്ഞുകൊണ്ട് ഒറ്റച്ചാട്ടം.
" രക്ഷിക്കണേ..... രക്ഷിക്കണേ" എന്ന് കരഞ്ഞുകൊണ്ട് പേടിച്ചു പറന്നു പോയി.
അപ്പോൾ കിച്ചു പറഞ്ഞു:"ചങ്ങാതിമാരേ, ഒരു ബുദ്ധിമുട്ട് പരിഹരിക്കാൻ കൂടുതൽ അപകടം പിടിച്ച മാർഗങ്ങൾ സ്വീകരിക്കുന്നത് മണ്ടത്തരമാണ്. ക്ഷമയോടെ പരിശ്രമിച്ച് കഷ്ടപ്പാടുകൾ തരണം ചെയ്യുകയാണ് വേണ്ടത് "
ആലോചിച്ചപ്പോൾ കിച്ചു പറഞ്ഞത് ശരിയാണെന്ന് ചങ്ങാതിമാർക്ക് തോന്നി. ക്ഷമയോടെ അവർ യാത്ര തുടർന്നു. കുറച്ചു ദൂരം ചെന്നപ്പോൾ, അവർ മറ്റൊരു വയൽ കണ്ടെത്തി.അവിടെ വേണ്ടത്ര ഗോതമ്പുമണികൾ ഉണ്ടായിരുന്നു. വയറു നിറയെ ഗോതമ്പുമണികൾ അവർ തിന്നു.അതിനു ശേഷം അവർ സന്തോഷത്തോടെ അടുത്തു കണ്ട ഒരു മരത്തിൽ താമസവും തുടങ്ങി.

ഏയ്ഞ്ചൽ പി ജോജി
3 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കഥ