ഗവ. യു.പി.എസ്. നെടുങ്കുന്നം നോർത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഈ സ്ഥലത്തു ഒരു ഓലഷെഡ് ഉയരുകയും ക്ലാസുകൾ അവിടേയ്ക്കു മാറ്റുകയും ചെയ്തു.ആഴാം ചിറ ശ്രീ ആഗസ്തി എം മാണി ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. ഒരു വര്ഷക്കാലയളവിനുള്ളിൽ തന്നെ പുതിയ കെട്ടിടം പണി പൂർത്തിയായി.അന്നത്തെ ആഭ്യന്തര മന്ത്രി ശ്രീ പി ടി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു.1965 - 67 കാലയളവിൽ രണ്ട്‌ പുതിയ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു.പിന്നീട് ഉയർച്ചയുടെ വര്ഷങ്ങളായിരുന്നു.1965 - ൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .പിന്നീടുള്ള വർഷങ്ങളിൽ ഈ പ്രദേശത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വളർച്ചയുടെ നാഴികക്കല്ലായി ഈ സ്കൂൾ മാറി .സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഉയർന്നു ശോഭിക്കുന്ന ധാരാളം മഹത് വ്യക്തികളെ സൃഷ്ടിക്കാൻ ഈ സ്കൂളിന് കഴിഞ്ഞു. 2012 ൽ സ്കൂളിന്റെ സുവർണജൂബിലി സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു.2012 മാർച് 3 ,4 തീയതികളിൽ നടന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു.കാഞ്ഞിരപ്പള്ളി എം ൽ എ പ്രൊഫ.ഡോ.ജയരാജ് നിർവഹിച്ചു.ജീവിതത്തിന്റെ വിവിധ തലങ്ങളിൽ നിന്നെത്തി ഒരുപാടുപേർ തങ്ങളുടെ ഓർമകളും ഉണർവ്വുകളും പങ്കു വച്ചു.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവഹിച്ചു.സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു "സമഞ്ജസം 2012 " എന്ന സ്മരണിക പ്രസിദ്ധീകരിച്ചു

                                              ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരത്തിൽ ഈ വിദ്യാലയത്തിലും കുട്ടികളുടെ എണ്ണം കുറയുന്നതിനിടയായി .ഇപ്പോൾ പ്രീ - പ്രൈമറി മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൺപത്തിയഞ്ചോളം കുട്ടികൾ പഠിക്കുന്നുണ്ട് .എട്ടു അധ്യാപകരും ഒരു കായികാധ്യാപകനും ഇവിടെ സേവനമനുഷ്ഠിക്കുന്നു .നെടുംകുന്നം സി ആർ സിയും കറുകച്ചാൽ ബി ആർ സിയും ഈ സ്കൂൾ വളപ്പിലാണ് പ്രവർത്തിക്കുന്നത് .എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ഭൗതിക സാഹചര്യങ്ങൾ കുറെയൊക്കെ മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട് .ഐ റ്റി പഠനത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഏറെക്കുറെ ഈ വിദ്യാലയത്തിലുണ്ട് .ഹരിതാഭമായ അന്തരീക്ഷവും കിഡ്സ് പാർക്കും ഈ വിദ്യാലയത്തെ മനോഹരമാക്കുന്നു .
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം