ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (No: LK/2018/34013) 2018-19 അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.ആദ്യ ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായിരുന്നു. ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.ക്യാമറ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു. എട്ട് കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.അശ്വിൻ കൃഷ്ണ എ എന്ന കുട്ടി സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്തു.
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെൻ്റേഷൻ നടത്തി.ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാന വിതരണം നടത്തി.ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.ആദ്യ ബാച്ചിലെ മുഴുവൻ അംഗങ്ങളും ഗ്രേസ് മാർക്കിന് അർഹത നേടി.

2019-21 ബാച്ചിൽ 40 കുട്ടികൾ അംഗത്വം നേടി. 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റേഷൻ, ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരവും സമ്മാനവിതരണവും നടത്തി. QRകോഡ് സ്കാനിങ്, സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
സ്കൂളിന്റെ പുതിയ കെട്ടിടതതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികൾ ഡോകുമെന്റുചെയ്യുന്നതിനം വിവിധ സ്കൂൾ ഗ്രൂപ്പുകളിലേക്ക് സ്കൂൾ യു ടൂബ് വഴി ലൈവ് ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.
2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി. നാല് ദിവസത്തെ പരിശീലനം നൽകി. കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു. കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ട്രാഫിക് ബോധവൽക്കരണം, സോഷ്യൽ മീഡിയ, സൈബർ ക്രൈം ,ഗാർഹിക പീഡനം, കോവിഡ് ബോധവൽക്കരണം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി എട്ട്, ഒൻമ്പ് ക്ലാസിലെ വിദ്യാർഥികൾക്ക് ഓഫ് ലൈയിൻ ക്ലാസ്സുകളും വെബിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.
| 34013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34013 |
| യൂണിറ്റ് നമ്പർ | LK/34013/2018 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | അരുണിമ എസ് |
| ഡെപ്യൂട്ടി ലീഡർ | അലൻ ജേക്കബ് ജോർജ്ജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ഷാജി പി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് വിജുപ്രീയ വി എസ് |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 34013govtdvhsscharamangalam |



