സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ആർട്‌സ് ക്ലബ്ബ്
സംഗീത അഭിരുചി ഉള്ള കുട്ടികൾ ഇല്ലാത്ത കുട്ടികൾ എന്ന വേർതിരിവ് ഇല്ലാതെ എല്ലാവർക്കും തുല്യ ആസ്വാദന അവസരം നൽകിക്കൊണ്ട് ഉള്ള ഒരു സംഗീത ക്ലാസ് ആണ് നമ്മുടെ സ്കൂൾ നൽകുന്നത്... കർണാടക സംഗീതത്തിൽ അധിഷ്ടിതമായ ക്ലാസ്സുകൾ ആണ് കുട്ടികൾക്ക് ലഭിക്കുന്നത്.. അവരുടെ ആവശ്യം പോലെ നാടൻ പാട്ടുകൾ, ഹിന്ദുസ്ഥാനി പോലെ ഉള്ള സംഗീത ശാഖകളും സ്മാർട് ക്ലാസ്സ് റൂമിൻ്റെ സഹായത്തോടെ demonstrate ചെയ്തു കൊടുക്കുന്ന രീതിയും നമ്മുടെ സ്കൂളിൽ നിലനിൽക്കുന്നു.. മത്സര ആവശ്യത്തിനും ഒറ്റക്ക് ഉള്ള പ്രകടനങ്ങൾക്കും കുട്ടികൾക്ക് ട്രെയിനിംഗ് നൽകി വരുന്നു. ദിനാഘോഷപരിപാടികൾ ഭംഗി ആക്കാൻ കുട്ടികൾക്ക് പ്രത്യേക ഗാനങ്ങൾ തയ്യാറാക്കി അവ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത് വീഡിയോയുടെ സഹായത്തോടെ സ്കൂൾ YouTube ചാനലിൽ upload ചെയ്യാറുണ്ട്. തന്മൂലം കുട്ടികൾക്ക് അവരുടെ കഴിവുകൾ മറ്റു കുട്ടികൾക്കുള്ള പ്രചോദനം ലഭിക്കാൻ കാരണമാകുന്നു.സംഗീത ശാഖകളെ കുറിച്ചും അവയിലെ രാഗ താള ഭാവങ്ങളെ കുറിച്ചും മനസ്സിലാക്കാൻ ഏറ്റവും ലളിതമായ രീതിയിൽ സിനിമ ഗാനങ്ങളുടെ സഹായത്തോടെ അവയുടെ ദൃശ്യങ്ങളുടെ സഹായത്തോടെക്ലാസ്സുകൾ നടത്തി വരുന്നു.. പാടുന്നവർക്ക് വീണ്ടും പാടി അതിനും മനോഹരമാക്കുന്നതിനും പാടാൻ താൽപ്പര്യം ഉള്ള കുട്ടികൾക്ക് അതിനു പ്രചൊതനം നൽകുന്ന രീതിയിലും സംഗീത വിഭാഗം പ്രവർത്തിച്ചു വരുന്നു.. ക്ലാസ്സ് എന്നതിൽ ഉപരി സഹജീവികളോട് എങ്ങനെ അനുകമ്പയും ദയയോടും കൂടെ പെരുമാറണം എന്നും സംഗീതം അതിനു എങ്ങനെ സഹായിക്കുന്നു എന്നും ഇവിടെ മനസ്സിലാക്കി നൽകുന്നു. പ്രകാശമാനമായ മനസ്സും വ്യക്തി പ്രഭാവത്തിന്റെ വർദ്ധിത ചൈതന്യവും കൈവരിക്കാൻ സഹായിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പഠന ക്ലാസുകൾ സ്കൂളിൽ നടത്തിവരുന്നത്. ഏതു തൊഴിലിനും അതിന്റെതായ പ്രാധാന്യമുണ്ടെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർത്ഥിനികളെ സമൂഹത്തിന് നൽകാൻ ഉതകുന്ന രീതിയിലുള്ള പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു പ്ലാസ്റ്റിക് വർജിക്കുന്നതിന്റെ ഭാഗമായും പാഴ്‌വസ്തുക്കൾ പുനരുപയോഗിക്കേണ്ട തിന്റെ ആവശ്യകതയും മുൻനിർത്തി പാഴ് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കളുടെയും ഉപയോഗപ്രദമായ മറ്റു വസ്തുക്കളുടെ നിർമ്മാണം, പേപ്പർ കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, ചുറ്റുപാടു നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ചിലവ് കുറഞ്ഞ രീതിയിലുള്ള പോഷകാഹാരങ്ങളുടെ നിർമാണം, വ്യക്തി ശുചിത്വ ത്തിന്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസർ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, ഹാൻഡ് എംബ്രോയ്ഡറി, മുതലായവയ്ക്ക് പരിശീലനം കൊടുക്കുന്നു