ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
സ്കൂൾ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.കുട്ടികളിൽ ശാസ്ത്ര ഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ നടത്തുന്നുണ്ട്.
ശാസ്ത്രമേള, ശാസ്ത്ര രംഗം, യുറീക്ക വിജ്ഞാനോത്സവം തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുകയുണ്ടായി.
2018-19 അധ്യയന വർഷത്തിൽ നടന്ന സബ്‌ജില്ലാതല ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്സ്പീരിമെൻറ് വിഭാഗത്തിൽ സമ്മാനങ്ങൾ നേടുകയുണ്ടായി.
2021ശാസ്ത്ര രംഗം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും UP തലത്തിൽ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പിലും HS വിഭാഗത്തിൽ ശാസ്ത്ര ഗ്രന്ഥാസ്വാദനത്തിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി.