സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ | |
---|---|
വിലാസം | |
പഴവങ്ങാടി അയൺബ്രിഡ്ജ് പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 05 - 1919 |
വിവരങ്ങൾ | |
ഫോൺ | 0477 2238027 |
ഇമെയിൽ | 35212.alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35212 (സമേതം) |
യുഡൈസ് കോഡ് | 32110100301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 276 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 11 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആന്റണി വി.വി. |
പി.ടി.എ. പ്രസിഡണ്ട് | ലിനോഷ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജീഷ |
അവസാനം തിരുത്തിയത് | |
06-01-2022 | 35212alppuzha |
ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗമായ പഴവങ്ങാടിയിൽ ആലപ്പുഴ മുൻസിപ്പാലിറ്റി മുല്ലയ്ക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് ആൻറണീസ് എൽ.പി. സ്കൂൾ 1919 - ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എയ്ഡഡ് വിദ്യാലയമായ ഈ സ്കൂൾ ആരംഭിച്ചത്, ബഹുമാനപ്പെട്ട മുരിയ്ക്കൽ ചാക്കോച്ചനച്ചനാണ്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ഉണ്ടാകണം എന്ന വിശുദ്ധ ചാവറ ഏലിയാസ് കുരിയാക്കോസ് അച്ചൻറെ ആഗ്രഹവും, അന്നത്തെ വൈദിക മേലദ്ധ്യക്ഷന്മാരുടെ സർക്കുലറുകളുടെ വെളിച്ചത്തിലും സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അന്നുമുതൽ പഴവങ്ങാടി മാർശ്ലീവാ പള്ളിയുടെ വികാരിമാരാണ് ഈ സ്കൂളിൻറെ മാനേജർ. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. ഫിലിപ്പ് തയ്യിൽ അച്ചനാണ്. തുടക്കം മുതൽ ഈ സ്കൂളിൻറെ പരിപാലനച്ചുമതല ബഹുമാനപ്പെട്ട സി.എം.സി. സിസ്റ്റേഴ്സിനെ ഏൽപ്പിച്ചിരുന്നു. 2015 വരെ പ്രഥമാദ്ധ്യാപകരായി ബഹുമാനപ്പെട്ട കർമ്മലീത്താസിസ്റ്റേഴ്സ് ഇതിനെ നയിച്ചു വന്നിരുന്നു. സിസ്റ്റർ ഏവുപ്രാസിയ സി.എം.സി. ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി. റോസമ്മ ജോസാണ്. 1953 - ൽ ചങ്ങനാശേരി അതിരൂപതാ മേലദ്ധ്യക്ഷൻ മാർ മാത്യു കാവുകാട്ടിൻറെ നിർദ്ദേശ പ്രകാരം ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ എയ്ഡഡ് സ്കൂളുകളെയും ചേർത്ത് ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഓഫ് സ്കൂൾസ് സ്ഥാപിച്ചു. അതോടുകൂടി സെൻറ്. ആൻറണീസ് എൽ.പി.എസ്. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ ഒരു ഭാഗമായി മാറി.
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35212
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ