സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കുടുംബ വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smscherthala (സംവാദം | സംഭാവനകൾ) (Smscherthala എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച എസ്, ചേർത്തല/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കുടുംബ വിശേഷങ്ങൾ എന്ന താൾ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കുടുംബ വിശേഷങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ കുടുംബ വിശേഷങ്ങൾ

മഹാമാരി ലോകം മുഴുവനും പടർന്നിരിക്കുന്നു. കടുത്ത നിയന്ത്രണങ്ങൾ ലോക്ഡൗണിലൂടെ ഏർപ്പെടുത്തി രാജ്യങ്ങൾ പ്രതിരോധം പരീക്ഷിക്കുകയാണ്. മനുഷ്യൻ വീടുകളിൽ ഒതുങ്ങാൻ നിർബന്ധിക്കപ്പെട്ടിരിക്കുകയാണ്. കടകളും , വാഹനങ്ങളും പൂട്ടപ്പെട്ടു. ജീവിതത്തിന്റെ താളങ്ങൾക്ക് ഭംഗം വന്നിരിക്കുന്നു.
ലോക് ഡൗൺ വ്യത്യസ്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത് , അന്നന്ന് നിത്യവൃത്തിക്ക് അദ്ധ്വാനിക്കുന്നവൻ , മൂന്ന് നേരത്തെ ഭക്ഷണത്തിനായ് മാത്രം പണിയെടുക്കുന്നവർ തുടങ്ങി പലരും വളരെ ദയനീയ അവസ്ഥയിലാണ് . കൂടെ കൂടെ ഭക്ഷണങ്ങളും വിനോദങ്ങളുമായി അവധി ആഘോഷം പോലെ ആസ്വദിക്കുന്നവർ മുകളിൽ സൂചിപ്പിക്കപ്പെട്ടവരെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. സമൂഹ ക്രമത്തിലെ പ്രധാന ഭാഗങ്ങളാണവരും. അവർക്ക് സാന്ത്വനമേകാൻ നാം മനസ്സ് കാണിക്കണം.
ലോക് ഡൗൺ കുടുംബത്തെ നശിപ്പിക്കാതെ നോക്കണം , വീടുകളിൽ മൊബൈലുകളിൽ സിനിമ കാണൽ നിത്യമാക്കുന്നവർ , ഗെയിമുകളുമായി സമയം കൊല്ലുന്നവർ വർദ്ധിച്ചിരിക്കുന്നു. മനസ്സും , ശരീരവും അവർ നശിപ്പിക്കുകയാണ്. വീടുകളിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായില്ലങ്കിൽ ലോക് ഡൗൺ സമ്മാനിക്കുന്നത് മറ്റൊരു ദുരന്തം കൂടിയായിരിക്കും . ദുശ്ശീലങ്ങളുടെ വേലിയേറ്റത്തിൽ നല്ല ശീലങ്ങൾ കാലഹരണപ്പെട്ടു കൂടാ. കൃത്യവും വ്യക്തവുമായ സമയ ക്രമീകരണങ്ങൾ കുടുംബത്തിൽ സജ്ജമാക്കണം. വായിക്കണം എഴുതണം ,വരക്കണം നിർമ്മിക്കണം എല്ലാം നിത്യവും നടക്കുന്ന വിധത്തിലേക്ക് മക്കളെ ഒരുക്കണം. നല്ല മോട്ടിവേഷൻ ക്ലിപ്പുകൾ അവർ കാണട്ടെ , കൃഷികൾ പരിശീലിക്കട്ടെ , പാചകങ്ങളെ കുറിച്ചറിയട്ടെ , പാട്ടു പാടട്ടെ അവർ. എല്ലാം നടക്കണം. കാരണം എല്ലാവരും ഒരുമിച്ചുണ്ട് വീട്ടിൽ.
ഉറക്കവും തീറ്റയും സോഷ്യൽ മീഡിയയുമായി മാത്രം കെട്ടുപിണഞ്ഞ് കിടക്കൽ അപകടമാണ്. ജീവിതത്തെ പരാജയപ്പെടുത്തും. പല തരത്തിലുമുള്ള ലോക് ഡൗണുകളിൽ കിടന്നിരുന്നവർ തന്റെ പ്രതിഭാധനത്വം പ്രദർശിപ്പിച്ച രംഗങ്ങൾ ചരിത്രത്തിൽ എമ്പാടുമുണ്ട്. ജയിലിൽ കിടന്നവർ എഴുതി കൂട്ടിയ പുസ്തകങ്ങൾ ചലനശേഷി അറ്റവരുടെ രചനകൾ ഒത്തിരി വായിച്ചിട്ടുണ്ട്. അതെല്ലാം റിട്രാക്ക് ചെയ്യേണ്ട സമയമാണിത്.
ലോക് ഡൗൺ നല്ല ചിന്തകൾ , പ്രവർത്തികൾ വിളയിക്കാൻ പാകപ്പെടുത്താൻ വിശ്വാസിക്ക് എളുപ്പമാണ്. അവന്റെ മതം അവനെ അത് പഠിപ്പിക്കുന്നുണ്ട്. രക്ഷിതാവിനെ ആരാധിക്കാൻ കൂടുതൽ സമയം അവൻ കണ്ടെത്തുന്നു. സജീവമാണവന്റെ കുടുംബം ആരാധനകളിൽ ,
ജീവിത തിരക്കുകൾക്കിടയിൽ അല്പം സമാശ്വാസ സമയം തന്ന് കൊണ്ട് രക്ഷിതാവ് പരീക്ഷിക്കകയാണ്. ക്രിയാത്മകമായ നിലപാടുകൾ / ഇടപെടലുകളിലൂടെ നമുക്ക് നേടാം നമ്മുടെ വിജയം.

ഫാത്തിമ കെ എ
9 A സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം